Kannan Sooraj Balan
Musician
|
Year of First Song | 2013 |
Year of Last Song | 2013 |
Number of Songs | 6 |
Movies Composed | 1 |
Favorite Singer | KG Markose,Rimi Tomy |
Favorite Lyricist | Vinu Krishnan |
Raga Most Composed In | |
Favorite Director Composed For | Harilal Gandhi |
Number of Years in the Field | 1 |
പ്രശസ്ത കീബോര്‍ഡ് ആർട്ടിസ്റ്റായിരുന്ന സൂരജ് ബാലൻ പരേതനായ സംഗീതസംവിധായകൻ ശ്രീ കലവൂര്‍ ബാലന്റെയും ശ്രീമതി മേനകയുടെയും പുത്രനാണു്. കണ്ണൻ എന്ന വിളിപ്പേരിലായിരുന്നു അദ്ദേഹം സുഹൃത്തുക്കളുടെ ഇടയിൽ അറിയപ്പെട്ടിരുന്നതു്. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ ജില്ലയിൽ ചേർത്തല എൻ എസ് എസ് കോളേജിൽ പഠിച്ചു. സംഗീതത്തോടുള്ള അദമ്യമായ താല്പര്യത്താൽ സംഗീതം തന്നെ തന്റെ മുഴുവൻ സമയ പ്രവർത്തനമേഖലയായി സ്വീകരിച്ചു. കഴിഞ്ഞ ഇരുപതിലേറെ വര്‍ഷത്തോളമായി പ്രശസ്ത സംഗീത സംവിധായകരോടൊപ്പം കീബോര്‍ഡ് കലാകാരനായി പ്രവര്‍ത്തിച്ചുപോന്നു. എം.ജി. രാധാകൃഷ്ണന്,എം.കെ. അർജ്ജുനന്, രവീന്ദ്രന് മാഷ്, ജോണ്സണ് മാഷ്, എ.ആര്. റഹ്മാന്, മോഹന്‍ സിതാര, എം. ജയചന്ദ്രന്, ജാസിഗിഫ്റ്റ് തുടങ്ങിയ പ്രശസ്തരോടൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ഒട്ടനവധി സിനിമകളുടെ പിന്നണിസംഗീതത്തിലെ അവിഭാജ്യഘടകമായിരുന്നു കണ്ണൻ. നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളുടെ പിറവിയുടെ പിന്നിൽ കണ്ണന്റെ മാന്ത്രികസ്പർശം ഉൾക്കൊണ്ടിരുന്നു. ഉഷാ ഉതുപ്പ് ഉൾപ്പെടെ ഒട്ടനവധി പ്രശസ്ത സംഗീതജ്ഞരുടെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. പ്രേക്ഷകശ്രദ്ധ നേടിയ നിരവധി ടിവി റിയാലിറ്റിഷോകളിൽ കീബോര്‍ഡ് ആർട്ടിസ്റ്റായിരുന്ന കണ്ണൻ സാധാരണക്കാരുടെയിടയിലും വളരെ പ്രശസ്തനായിരുന്നു. കേരളത്തിലെ ആദ്യകാല റോക്ക്ബാന്റുകളില് മികച്ചു നിന്നിരുന്ന 13 എഡി യുടെ സൃഷ്ടിയിൽ പ്രധാന പങ്കു വഹിച്ചിരുന്നു. ഒരു ഹിന്ദി ചിത്രത്തിനും പശ്ചാത്തല സംഗീതമൊരുക്കിയിട്ടുണ്ടു്. പ്രശസ്തമായ നൂറിലധികം ആൽബങ്ങളുടെ അണിയറയിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ടു്. 'തത്സമയം ഒരു പെണ്‍കുട്ടി' എന്ന ചിത്രത്തില്‍ ഒരു കീബോര്‍ഡ് ആര്‍ട്ടിസ്റ്റിന്റെ വേഷത്തിൽ അഭിനയിച്ചിട്ടുമുണ്ടു്.
സംഗീതസംവിധായകന്, കീബോര്‍ഡ് പ്രോഗ്രാമര്‍, കീബോര്‍ഡ് ആര്‍ട്ടിസ്റ്റ്, ഗാനരചയിതാവു്, ഗായകന്, പശ്ചാത്തലസംഗീതജ്ഞന്, അഭിനേതാവു് തുടങ്ങിയ വിവിധ നിലകളിൽ പ്രവര്‍ത്തിച്ച ബഹുമുഖപ്രതിഭയായിരുന്ന കണ്ണൻ സൂരജ് ബാലൻ 2015 ജുലൈ 13 നു് തന്റെ നാല്പത്തിരണ്ടാമത്തെ വയസ്സിൽ അകാലത്തിൽ ഈ ലോകത്തോടു് വിട പറഞ്ഞു.
സഹോദരങ്ങള്‍, കിരണ്‍ ബാലന്, ചാന്ദിനി.
തയ്യാറാക്കിയതു് - കല്യാണി
References :
Various internet portals
Tables: Movie Songs
Category Entries to Display :
10 |
20 | 100 |
500 | ...........
Lyricist | Songs |
Vinu Krishnan | 6 |
|
Singers | Songs |
KG Markose,Rimi Tomy | 1 |
Gayathri Ashokan | 1 |
Manjari | 1 |
V Devanand | 1 |
Sreenivas | 1 |
V Devanand,Gayathri Ashokan | 1 |
|
|
|
Tables: Non Movie Songs
Category Entries to Display :
10 |
20 | 100 |
500 | ...........
Lyricist | Songs |
Chittoor Gopi | 8 |
Kannan Sooraj Balan | 1 |
|
Singers | Songs |
MG Sreekumar | 5 |
Sujatha Mohan | 2 |
MG Sreekumar,Sujatha Mohan | 1 |
M Jayachandran,Jassie Gift,Sooraj Santhosh,Karthika Vaidyanathan,Kannan Sooraj Balan | 1 |
|
|
|
Relevant Articles