ഈ ഗായിക മലയാള സിനിമയിൽ പാടീട്ടുണ്ട് , അഭിനയിച്ചിട്ടുണ്ട് !! ചലച്ചിത്ര ചരിത്ര ഗ്രന്ഥങ്ങളിൽ ഇത് വരെ പരാമർശിച്ചു കാണാത്ത ചില കൗതുക വസ്തുതകൾ - മലയാള ചലച്ചിത്ര സംഗീതം - 50 വർഷം "ചിത്രഗാന സ്മരണിക " എന്ന ഗ്രന്ഥത്തിൽ ഈ ഗായികയുടെ ആദ്യ ഗാനം ആയി പരാമർശിച്ചിരിക്കുന്നത് - 1967 ലെ "കുഞ്ഞാലി മരയ്ക്കാർ " എന്ന ചിത്രത്തിലെ "ആറ്റിനക്കരെ ..... " (യേശുദാസ്, വസന്ത , കമല ) എന്ന ഗാനം ആണ്
എന്നാൽ ഇതേ പുസ്തകത്തിൽ 1959 ൽ റിലീസ് ആയ "നാടോടികൾ" എന്ന
ചിത്രത്തിൽ ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ "കാറ ണി രാവിൽ എൻ കസ്തൂരിമാനെ .... " എന്നാ ഗാനം പുനിത യുമായി ചേർന്ന് ഇതേ കമല പാടിയതായും കാണുന്നു.!! വേറെ ഒരു കമലയെ കുറിച്ച് പുസ്തകത്തിലെ ഗായികമാരുടെ ലിസ്റ്റിൽ പേര് ഇല്ലാത്തതിനാൽ ആണ് ഈ നിഗമനം . വളരെ അലസമായും അശ്രദ്ധയോടെയുമാണ് ആധികാരികം എന്ന് വിശ്വസിക്കപ്പെടുന്ന മിക്ക ചലച്ചിത്ര ഗ്രന്ഥങ്ങളും രചിക്കപ്പെട്ടിട്ടുള്ളത്. "നാടോടികൾ " ന്റെ പാട്ട് പുസ്തകത്തിൽ പിന്നണി ഗായകരുടെ ലിസ്റ്റിൽ കമലയുടെ പേരുണ്ട് . നാടോടികൾ ചിത്രീകരിച്ചത് വാഹിനി സ്റ്റുഡിയോ വിലും വിജയ സ്റ്റുഡിയോ വിലും വെച്ച് ആയിരുന്നു . HMV ജോലിക്കാരൻ ആയിരുന്ന കമലയുടെ പിതാവ് തങ്കരാജു രികാർഡിംഗ് ജോലിക്കായി വാഹിനി സ്റ്റുഡിയോ സന്ദർശിക്കുക പതിവായിരുന്നു. ഇങ്ങനെയുള്ള സന്ദർശനങ്ങൾ സംഗീത സംവിധായകരുമായുള്ള അടുപ്പത്തിന് വഴിയൊരുക്കി. ദക്ഷിണാമൂർ ത്തി സ്വാമി "നാടോടികൾ" ൽ പാടാൻ അവസരവും നല്കി.
കമല ആദ്യമായി മലയാളത്തിൽ പാടിയത് "നാടോടികൾ " ൽ തന്നെയെന്നു തന്നെ എന്ന് അനുമാനിക്കാം .
"പിഞ്ചു ഹൃദയം " (1966) എന്ന ചിത്രത്തിൽ കമല അഭിനയിക്കുകയും ചെയ്തു !! അതിഥി താരം ആയി.
മലയാളത്തിൽ കമല പാടിയ മറ്റു ചില ഗാനങ്ങൾ -
"മാനത്തേക്ക്...... " സീറോ ബാബു , കമല " കറുത്ത രാത്രികൾ "
കുടു കുടു കുതിര .... " പി ലീല , കമല " ലവ് ഇൻ കേരള "
ഒരു കോറസ് ഗായിക ആയിട്ടാണ് കമല അറിയപ്പെട്ടിരുന്നത്. ബാല്യത്തിൽ തന്നെ സിനിമാ സംഗീതവുമായി ബന്ധം . പിതാവ് തങ്കരാജ് HMV കമ്പനിയിൽ ജോലിക്കാരൻ ആയിരുന്നു. പ്രശസ്ത സംഗീത വിദ്വാൻ രാജ അയ്യങ്കാർ ആയിരുന്നു ആദ്യ ഗുരു . HMV കമല എന്ന പേരിലും കമല അറിയപ്പെട്ടിരുന്നു എങ്കിലും കമല ആ കമ്പനിയുമായി പാടി റികാർ ഡു ചെയ്യാനുള്ള കോണ് ട്രാക്റ്റ് ഇല്ലായിരുന്നു . കമലയുടെ ബാല്യം HMV കമ്പനി ചുറ്റിപ്പറ്റി ആയിരുന്നു. ഇന്ന് സൌത്ത് ഇന്ത്യൻ ഫിലിം ചെയ്മ്ബർ ഓഫ് കോമേഴ്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആയിരുന്നു HMV കമ്പനി . പിതാവ് തങ്കരാജിന്റെ കൂടെ രികാർഡിംഗ് സമയത്തെല്ലാം അവിടെ ചുറ്റിപ്പറ്റി നിൽക്കുമായിരുന്നു ബാലികയായിരുന്ന കമല. HMV കമ്പനിയിൽ രികാർഡിംഗ് സംബന്ധമായി വന്നു കൊണ്ടിരുന്ന സംഗീത സംവിധായകരുമായുള്ള പരിചയമാണ് പിന്നണി ഗാനാലാപനത്തിന് അവസരം ഒരുക്കിയത്. AVM കമ്പനിയിൽ കോറസ് ഗായികയായി ജോലിയിൽ ഏർപ്പെട്ടു കമല. AVM കമ്പനിയുടെ 78 rpm റികാര്ടുകൾ കൊളംബിയ (columbia ) ലേബലിൽ ആയിരുന്നു റിലീസ് ചെയ്തിരുന്നത്. പിന്നീട് കൊളംബിയ കമ്പനി HMV യിൽ ലയിച്ചു . അങ്ങനെ കമല HMV കമല ആയി.
ആദ്യമായി കമല പാടിയത് "സൊർഗവാസൽ " (1954) എന്ന തമിഴ് ചിത്രത്തിൽ സന്ഘഗാനത്തിൽ . സംഗീതം - എം എസ് വിശ്വനാഥൻ -രാമമൂര്തി ജോടികൾ. 1954 ൽ തന്നെ "അമ്മൈയപ്പൻ " എന്നതമിഴ് ചിത്രത്തിൽ "അമ്മൈയപ്പ അരുൾ പുരിവായ് ... " എന്നാ ഗാനം ശീർഗാഴി ഗോവിന്ദരാജനും ലളിത നീലകൻ റ് നുമായി ചേർന്ന് പാടി.
"മങ്കയർ തിലകം " (1955) എന്ന ചിത്രത്തിൽ തെലുങ്ക് സംഗീത സംവിധായകൻ എസ് ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ കമല പാടിയ സോളോ "കണ്ടു കൊണ്ടേൻ നാൻ കണ്ടു കൊണ്ടേൻ .... " ഗായികയുടെ ഒരു തിരിച്ചറിയൽ ഗാനം ആയി മാറി . അക്കാലത്തു "കണ്ടു കൊണ്ടേൻ " കമല എന്ന് ഗായിക അറിയപ്പെട്ടിരുന്നത്രേ !! ബാലതാരം ബാജി ക്കു് വേണ്ടി ആയിരുന്നു പിന്നണി പാടിയത്.
"ഗുണ സുന്ദരി " എന്ന തമിഴ് ചിത്രത്തിൽ ഘണ്ടശാലയുടെ സംഗീതത്തിൽ പാടിയ "വാടാ എൻ ആശൈ കണ്ണാല നെ .... " എന്ന ഗാനം അക്കാലത്തെ ഒരു ഹിറ്റ്.
"യാർ പയ്യൻ " എന്നാ തമിഴ് ചിത്രത്തിൽ തങ്കപ്പനുമായി ചേർന്ന് പാടിയ "അ ഴാക്ക് ഒരണാ കടപ്പാ എലന്തപ്പഴം .... " , കമല പാടിയ മറ്റൊരു ഹിറ്റ് .
1960ൽ റിലീസ് ആയ "കൈരാശി " എന്ന തമിഴ് ചിത്രത്തിന്റെ നിർമാതാവ് വാസു മേനോൻ . ചിത്രത്തിൽ ഒരു ഗാനം പാടാൻ അവസരം നൽകി വാസു മേനോൻ . പുനിതയുമായി ചേർന്ന് പാടിയ "കൊണ്ടാട്ടം ചിന്ന പൊണ്ണൂ കൊണ്ടാട്ടം .... " എന്ന പാട്ട് ശ്രദ്ധിക്കപ്പെട്ടു . സംഗീതം - ഗോവർധനം .
ചില ഗാനങ്ങളുടെ ആകർഷണം അതിലെ ഹ"ഹമ്മിംഗ് ", കോറസ് ഗായകരുടെ ആലാപനം , ഇതൊക്കെ ആയിരിക്കും . തമിഴിലെ "സിന്ധു നദി യിൻ ..... " (കൈ കൊടുത്ത ദൈവം ), "തങ്കച്ചി ചിന്ന പൊണ്ണൂ ... " (കറുപ്പ് പണം ), "ആയിരം പെണ് മൈ മലരട്ടുമേ .... " ( വാഴ്ക്കൈ പടഗ് ) തുടങ്ങിയ ഗാനങ്ങൾ ഉദാഹരണം . ഈ ഗാനങ്ങളിൽ കമലയുടെ ശബ്ദം ഉണ്ട്, കമലയുടെ "ഹമ്മിംഗ്" ഉണ്ട് എന്ന് ഗാനം ആസ്വദിക്കുന്നവർ അറിയുന്നില്ല .
സംഗീത സംവിധായകർ റ്റി ആർ പാപ്പയും വേദയും സംഗീതം പകർന്ന ഒട്ടുമിക്ക സിംഹള ചിത്രങ്ങളിലും കമല പിന്നണി പാടീട്ടു ണ്ട് .
കണ്ണദാസൻ എഴുതിയ നാടകങ്ങളുടെ വേദികളിൽ കമല നാടക ഗാനങ്ങളും പാടീട്ടു ണ്ട് . കമല പാടിയിരുന്ന നാടക കമ്പനികളുടെ നാടകങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരുന്ന ഇളയരാജയെ ധൻരാജ് മാസ്റ്റ് രെ പരിചയ പ്പെടുത്തി കൊടുത്തത് കമല യാണത്രെ (കമലയുടെ ഒരു അഭിമുഖം ) ഇളയരാജ , എ ആർ രഹമാൻ തുടങ്ങിയവരുടെ ഗുരുവാണ് ധനരാജ് മാസ്റ്റർ .
ഇന്ദിരാ ഗാന്ധി കോയമ്പത്തൂരിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ വന്ന അവസരത്തിൽ വേദിയിൽ വെച്ച് പ്രാർത്ഥന ഗാനം ആലപിച്ചത് കമല ആയിരുന്നു .
ചുരുക്കം ചില സോളോ ഗാനങ്ങളും യുഗ്മ ഗാനങ്ങളും പാടീട്ടു ണ്ടെങ്കിലും തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരു "കോറസ് " ഗായികയായി തന്റെ സംഗീത സേവനം അനുഷ്ഠിക്കാൻ ആയിരുന്നു കമലയുടെ യോഗം . തെലുങ്ക് സംഗീത സംവിധായകൻ ആയിരുന്ന എം സത്യം ഗായികയുടെ ജീവിത പങ്കാളി ആയി കമല . സത്യത്തിന്റെ "രണ്ടാം താരം " ആയി കമല. നേരത്തേ വിവാഹിതൻ ആയിരുന്ന സത്യം ഗായികയുമായുണ്ടായ അടുപ്പത്തെ തുടർന്ന് വിവാഹം കഴിക്കുക ആയിരുന്നു. "സ്നേഹസീമ "-1954, "അച്ഛൻ " - 1954, "സന്ദേഹി " (1954), "ആശാ ചക്രം " (1973) തുടങ്ങിയ മലയാള ചിത്രങ്ങളിൽ പിന്നണി പാടീട്ടു ണ്ട് ഗായകനും കൂടിയായ എം സത്യം.
എഴുതിയത്: ബി വിജയകുമാർ