1948 ഫെബ്രുവരി 2നു് കന്യാകുമാരിയില്‍ കുമാരപുരത്ത് ജനിച്ചു. 1966ല്‍ ധനതത്വശാസ്ത്രത്തില്‍ ബിരുദവും 1972ല്‍ മലയാള ഭാഷാ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും.
സരയൂതീര്‍ത്ഥം, അളകനന്ദ, സ്വാതിമേഘം, ജന്മപുരാണം, അഗ്രേപശ്യാമി, സൂര്യഹൃദയം (കവിതാസമാഹാരങ്ങള്‍), കളിപ്പാട്ടുകള്‍, ഉറുമ്പുവരി, കുട്ടികളുടെ ചിലപ്പതികാരം, സുബ്രഹ്മണ്യ ഭാരതിയുടെ കവിതകള്‍ (തമിഴില്‍ നിന്നുള്ള വിവര്‍ത്തനങ്ങള്‍) എന്നിവയാണു് മുഖ്യ കൃതികള്‍. 1980ല്‍ ചിലപ്പതികാരത്തിനു് പൂത്തേഴന്‍ അവാര്‍ഡും, 1983ല്‍ സൂര്യഹൃദയത്തിനു് ഇടശ്ശേരി അവാര്‍ഡും, 1985ല്‍ സ്വാതിമേഘത്തിനു് കവനകൗതുകം അവാര്‍ഡും ലഭിച്ചു. 1988ല്‍ ഗുരുചെങ്ങന്നൂര്‍ സ്മാരക സാഹിത്യ അവാര്‍ഡും, തിരുവനന്തപുരം തമിഴ് സംഘ പുരസ്ക്കാരവും, ഇളംകോ അടികള്‍ സ്മാരക സാഹിത്യ പീഠത്തിന്റെ ചിലമ്പുബിരുദവും കിട്ടി.
കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കു വേണ്ടിയും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടു്. 1975 മുതല്‍ ആകാശവാണിയില്‍ സാഹിത്യ വിഭാഗം എഡിറ്റര്‍.
ഭാവഗീത ശൈലിയിലുള്ള നിരവധി കവിതകൾ രചിച്ച് ശ്രദ്ധേയനായി. പല പ്രാചീന തമിഴ് കൃതികളും മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. 1985ൽ റിലീസായ പത്താമുദയം എന്ന ചലച്ചിത്രത്തിന് പാട്ടുകളെഴുതിക്കൊണ്ടായിരുന്നു സിനിമാരംഗത്തു പ്രവേശിക്കുന്നത്. ദർശൻ രാമനായിരുന്നു ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ.ഒട്ടേറേ ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. ഓടക്കുഴൽ അവാർഡും ഇടശ്ശേരി അവാർഡും വെണ്ണിക്കുളം അവാർഡും ലഭിച്ചു.ഹൃദയവീണ , പാമ്പാട്ടി, ഉർവശീപൂജ , ദുഃഖത്തിന്റെ നിറം , കസ്തൂരിഗന്ധി, അഗ്രേ പശ്യാമി , ജന്മപുരാണം, കളിപ്പാട്ടങ്ങൾ , ചിലപ്പതികാരം, തിരുക്കുറൾ (വിവർത്തനം ) എന്നീ കൃതികൾക്കു പുറമേ സ്വാതിമേഘം, അളകനന്ദ, ശതാഭിഷേകം ,വികടവൃത്തം എന്നീ നാടകങ്ങളും രചിച്ചിട്ടുണ്ട്.പിന്നീട് ആകാശവാണിയിൽ നിന്ന് സ്വയം പിരിഞ്ഞ് സാഹിത്യ പ്രവർത്തനത്തിൽ മുഴുകി കഴിഞ്ഞു.
2021 ജൂൺ 18 ന് കുടുംബത്തെയും സുഹൃത്തുക്കളെയും മലയാള ഗാനങ്ങൾ സ്നേഹിക്കുന്ന അനേകലക്ഷം പേരെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് അന്തരിച്ചു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍ ,ജിജാ സുബ്രമണ്യന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Musician | Songs |
Perumbavoor G Ravindranath | 238 |
Kalarathnam KG Jayan (Jaya Vijaya) | 142 |
TS Radhakrishnan | 85 |
KM Udayan | 63 |
Vidyadharan | 50 |
Ajit Namboothiri,Balabhaskar,Kaithapram,Jayan,MG Anil,B Sasikumar,Vidyadharan | 50 |
M Jayachandran | 47 |
MG Radhakrishnan | 38 |
V Dakshinamoorthy | 35 |
PK Kesavan Namboothiri | 34 |
G Devarajan | 31 |
L Krishnan | 30 |
R Somasekharan | 28 |
Raveendran | 26 |
Manu Ramesan | 26 |
MG Sreekumar | 24 |
Balabhaskar | 20 |
Kalavoor Balan | 16 |
Kaithapram,M Jayachandran,Baby Charles,Sasi | 11 |
Mohandas | 10 |
|
Singers | Songs |
Unni Menon | 215 |
P Jayachandran | 150 |
Madhu Balakrishnan | 125 |
KJ Yesudas | 92 |
MG Sreekumar | 66 |
G Venugopal | 55 |
KS Chithra | 50 |
Radhika Thilak | 29 |
Biju Narayanan | 25 |
Sujatha Mohan | 21 |
Kalarathnam KG Jayan (Jaya Vijaya) | 18 |
Pattanakkad Purushothaman | 17 |
Sudeep Kumar | 13 |
B Arundhathi | 12 |
Poornasree | 11 |
Haritha Harish | 10 |
Kalyani Menon | 10 |
Sankaran Namboothiri | 9 |
K Girija Varma | 9 |
Mano | 9 |
|
Raga | Songs |
Aabheri | 32 |
Kalyani | 25 |
Sindhu Bhairavi | 25 |
Madhyamavathi | 23 |
Mohanam | 21 |
Kharaharapriya | 20 |
Shanmukhapriya | 16 |
Aarabhi | 15 |
Desh | 13 |
Shyama | 13 |
Chakravaakam | 13 |
Kaapi | 12 |
Hamsadhwani | 12 |
Mayamalava Gowla | 12 |
Ananda Bhairavi | 12 |
Sudha Dhanyasi | 11 |
Darbari Kaanada | 11 |
Sree Ragam | 10 |
Sankarabharanam | 10 |
Panthuvarali | 10 |
|
|