പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ അങ്ങാടിക്കല്‍ ഗ്രാമത്തില്‍ കുഞ്ഞുപിള്ളയുടെയും കല്യാണിയുടെയും മകനായി 1949 ജൂണ്‍ 8നു് ചോതി നക്ഷത്രത്തില്‍ ജനിച്ചു. അങ്ങാടിക്കല്‍ എസ് എന്‍ വി ഹൈസ്ക്കൂളിലും പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജിലും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലും വിദ്യാഭ്യാസം. ഫിസിയോതെറാപ്പിസ്റ്റായി ആരോഗ്യവകുപ്പില്‍ സേവനമനുഷ്ഠിച്ചു.
കൃതികള്‍ : ഒപ്പു്, ഹരിശ്രീ, മലയാളപ്പൂക്കള്‍, മണ്‍കുടം, അറിവും മുറിവും, പട്ടം, മുത്തുമൊഴികള്‍, കളിയമ്മ, ഏകം, ചിരന്തനം, എഴുത്തമ്മ, നെഞ്ചിലെ മണ്‍ചെരാതുകള്‍, സൂഷ്മനയിലെ സംഗീതം, കാലച്ചൂടിന്റെ വെളിച്ചം.
ആനുകാലികങ്ങളില്‍ കവിത എഴുതിയും കേരളത്തിലുടനീളം കവിത അവതരിപ്പിച്ചും സാഹിത്യരംഗത്തു് ശ്രദ്ധേയനായി. വളരെയേറെ ചലച്ചിത്രങ്ങള്‍ക്കു് ഗാനങ്ങളെഴുതിയിട്ടുണ്ടു്. പെരുവണ്ണാപുരത്തെ വിശേഷമാണു് ആദ്യം പുറത്തു വന്ന ചിത്രം. മുക്തിക്കാണു് ആദ്യഗാനം എഴുതിയതു്.
വളരെ അധികം കാസറ്റുകള്‍ പ്രചാരത്തിലുണ്ടു്. കവിതയ്ക്കും ഗാനങ്ങള്‍ക്കും പല തവണ പുലസ്ക്കാരങ്ങള് നേടി. കവിതയ്ക്കു് മുണ്ടശ്ശേരി സമ്മാനം, പാലാ സഹൃദയസമിതി അവാര്‍ഡ്, കൂവൈറ്റ് മലയാളി സമാജം അവാര്‍ഡ്, മഹാകവി കുട്ടമത്ത് അവാര്‍ഡ്, പി നരേന്ദ്രനാഥ് അവാര്‍ഡ്, ശക്തി അവാര്‍ഡ്, മൂടാടി ദാമോദരന്‍ അവാര്‍ഡ്, മഹാകവി വെണ്ണിക്കുളം അവാര്‍ഡ്, ഗായത്രി അവാര്‍ഡ്, സരസകവി മൂലൂര്‍ അവാര്‍ഡ്, കോഴിശ്ശേരി ബാലരാമന് സ്മാരക അവാര്‍ഡ് തുടങ്ങിയവയും ഗാനരചനയ്ക്കു് മലയാള ചലച്ചിത്രപരിഷത്ത് അവാര്‍ഡ്, നിസരി അവാര്‍ഡ്, നാനാ അവാര്‍ഡ്, മലയാള ചലച്ചിത്ര പരിഷത്ത് അവാര്‍ഡ് തുടങ്ങിയവയും ലഭിച്ചു.
ഏറ്റവും നല്ല സര്ക്കാരുദ്യോഗസ്ഥനുള്ള ജേസീസ് പുരസ്ക്കാരം ലഭിച്ചിട്ടുണ്ടു്. പുഴ, രക്ഷകന്, ദേശാടനപ്പക്ഷി, വേനല്‍പ്പക്ഷിയുടെ ഗായത്രി തുടങ്ങിയ കവിതകള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും കന്നടയിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടു്.
ഭാര്യ കോമള. മക്കള്‍ ആര്യ, സൂര്യ.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Musician | Songs |
Johnson | 13 |
Raveendran | 11 |
MM Keeravani | 7 |
Sharreth | 7 |
NP Prabhakaran | 6 |
Premkumar | 6 |
Mohan Sithara | 5 |
Devadas | 5 |
Alex Paul | 4 |
Tomin J Thachankari | 4 |
Kozhikode Yesudas | 3 |
Vijaya Kumar | 3 |
Siraj | 3 |
Rajesh Babu K Sooranad | 3 |
Rajesh Babu K Sooranad,Shimjith Sivan | 3 |
Satheesh Vinod | 2 |
Ilayaraja | 2 |
Ajay Joseph | 2 |
MK Arjunan | 1 |
Sajan K Ram | 1 |
|
Singers | Songs |
KS Chithra | 11 |
KJ Yesudas | 10 |
MG Sreekumar | 8 |
G Venugopal | 5 |
MG Sreekumar,KS Chithra | 4 |
Sithara Krishnakumar | 3 |
Uncategorized | 3 |
Unni Menon | 3 |
G Venugopal,KS Chithra | 3 |
PK Sunil Kumar | 3 |
P Jayachandran | 2 |
KJ Yesudas,Sindhu Premkumar | 2 |
KJ Yesudas,Sujatha Mohan | 2 |
KS Chithra,Chorus | 2 |
KJ Yesudas, Chorus | 1 |
Unni Menon,Sujatha Mohan | 1 |
KJ Yesudas,KS Chithra | 1 |
Chorus | 1 |
G Venugopal,Radhika Thilak,Chorus | 1 |
SP Balasubrahmanyam,KS Chithra | 1 |
|
Raga | Songs |
Pahadi | 3 |
Sivaranjani | 2 |
Sudha Dhanyasi | 2 |
Aarabhi | 2 |
Yamuna Kalyani | 1 |
Ananda Bhairavi | 1 |
Hamsadhwani | 1 |
Shanmukhapriya | 1 |
Kamboji | 1 |
Yaagini | 1 |
Vrindavana Saranga | 1 |
Gowri Manohari | 1 |
Naatta | 1 |
Aabheri | 1 |
Mohanam | 1 |
|
Year | Songs |
1991 | 20 |
1995 | 11 |
1994 | 11 |
1997 | 9 |
1990 | 7 |
2018 | 6 |
1992 | 5 |
2003 | 5 |
2022 | 4 |
1989 | 4 |
2019 | 3 |
2023 | 2 |
1996 | 2 |
1993 | 2 |
2001 | 1 |
2020 | 1 |
|