Olappamanna
Lyricist
ഒറ്റപ്പാലം വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെയും ദേവസേന അന്തർജ്ജനത്തിന്റെയും പുത്രനായി 1923 ജനുവരി 10 നു ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് ജനിച്ചു. ബാല്യത്തിൽ വേദവും സംസ്കൃതവും പഠിച്ച് ഒളപ്പമണ്ണ ഉപരിപഠനത്തിനായി പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ ചേർന്നെങ്കിലും വിദ്യാഭ്യാസം പൂർത്തിയാക്കിയില്ല. റബ്ബർ കൃഷി ,മരക്കച്ചവടം എന്നിവ നടത്തിയ അദ്ദേഹം ഒരു വ്യവസായ പ്രമുഖൻ കൂടിയായിരുന്നു. 1942 ലാണ് ആദ്യകവിത പ്രസിദ്ധീകരിച്ചത്. 1950 ൽ അശരീരികൾ എന്ന ഖണ്ഡകാവ്യത്തിനു ഏറ്റവും നല്ല മലയാള കവിതയ്ക്കുള്ള മദ്രാസ് സർക്കാരിന്റെ അവാർഡും, 1966 ൽ കഥാകവിതകൾ എന്ന കാവ്യസമാഹാരത്തിനു കേരള സാഹിത്യ അക്കാദമി അവാർഡും നിഴലാന എന്ന കാവ്യസമാഹാരത്തിനു 1988 ലെ ഓടക്കുഴൽ അവാർഡും 1989 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിക്കുകയുണ്ടായി. വരിനെല്ല് , സുഫല, ഏഹീസുനദി , ദുഃഖമാവുക സുഖം , ഒലിച്ചു പോകുന്ന ഞാൻ , റബർ വൈഫും മറ്റു കവിതകളും , ഇലത്താളം ,കിലുങ്ങുന്ന കൈയ്യാമം ,കുളമ്പടി , കല്പന ,വീണ തുടങ്ങിയ കാവ്യസമാഹാരങ്ങളും തീത്തൈലം , പാഞ്ചാലി ,നങ്ങേമക്കുട്ടി , തുടങ്ങിയ ഖണ്ഡകാവ്യങ്ങളും അംബ എന്ന ആട്ടക്കഥയും ആനമുത്ത്, ജാലകപ്പക്ഷി തുടങ്ങിയവയുമാണു മറ്റു കൃതികൾ.1965 മുതൽ 1974 വരെ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗം ,കേരള കലാമണ്ഡലം ചെയർമാൻ, 1979 മുതൽ 1984 വരെ ഡെൽഹിയിലെ ഇൻഡ്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിലെ അംഗം എന്നീ സ്ഥാനങ്ങൾ അലങ്കരിച്ച് ഒളപ്പമണ്ണ 10.4.2000 ൽ ദിവംഗതനായി.
എഴുതിയത് : ജിജാ സുബ്രമണ്യന്‍
Tables: Movie Songs
Category Entries to Display :
10 |
20 |
100 | 500 | ...........
Musician | Songs |
M Jayachandran | 1 |
|
Singers | Songs |
M Jayachandran,Sujatha Mohan | 1 |
|
|
|
Tables: Non Movie Songs
Category Entries to Display :
10 |
20 |
100 | 500 | ...........
Musician | Songs |
CS Krishnayyar,Puthukkodu Krishnamoorthy,Kalavoor Balan,KP Udayabhanu,Kumarakom Bos,Alleppey Jimmy | 1 |
Kalavoor Balan | 1 |
KP Udayabhanu | 1 |
|
|
|
|