KV Manalikara
Lyricist
കെ വാസുദേവരു മണലിക്കര ഒരു പ്രസിദ്ധ സംസ്കൃത വിദ്വാനും, കവിയും, എഴുത്തുകാരനുമാണ് . 1925 ഏപ്രില്‍ മാസം പത്താം തീയതി കോതനല്ലൂരിലെ മണലിക്കരയില്‍ വാസുദേവരൂ കേശവരൂ വിന്റെയും ഉമാദേവി അന്തര്‍ജ്ജനത്തിന്റെയും പുത്രനായി ജനിച്ച കെ വി പൌരോഹിത്യമാണ് തൊഴിലായി സ്വീകരിച്ചത് .
ഒരു പരിഭാഷകന് എന്ന നിലയിലാണ് കൂടുതലും പൊതുജനങ്ങള്‍ അദ്ദേഹത്തെ അറിയുന്നത് . മാക്സിം ഗോര്‍ക്കിയുടെ 'അമ്മ' പരിഭാഷകളില്‍ മുന്നില്‍ നില്ക്കുന്നു . 1978 ല്‍ പ്രസിദ്ധീകരിച്ച വില്വമംഗലം ആട്ടക്കഥയും പേരെടുത്തു .
കൃതികള്‍ : ആത്മബോധം, രാസരസിക വാതായനങ്ങള്‍ , ഒറ്റ തിരിഞ്ഞ പറവകള്‍ , വിശ്വരേഖ , തിരിയും തീനാമ്പും , ചാരുമിത്ര, മേഘത്തിന്റെ മരണം, രാഗതരംഗം - നാല് ഭാഗം തുടങ്ങിയവ
ഇതില്‍ രാസരസിക ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഏറ്റവും ചെറിയ (ലിപികള്‍) പുസ്തകം എന്ന വിധത്തിലും പ്രസിദ്ധമാണ് . ഇരുപത്തിയഞ്ച് പേജുകളുള്ള ഈ പുസ്തകം, ആയിരത്തി തൊള്ളായിരത്തി അറുപതില്‍ ജപ്പാനിലാണ് പ്രിന്റ് ചെയ്തത് .
Tables: Non Movie Songs
Category Entries to Display :
10 |
20 | 100 |
500 | ...........
Musician | Songs |
V Dakshinamoorthy | 1 |
|
Singers | Songs |
V Dakshinamoorthy,KP Brahmanandan,P Leela,Chorus | 1 |
|
|
|