K Ayyappa Panicker
Lyricist
|
Year of First Song | 1981 |
Year of Last Song | 1992 |
Number of Songs | 4 |
Movies Written Songs For | 4 |
Favorite Singer | Johnson |
Favorite Musician | MB Sreenivasan |
Favorite Director Written Songs For | Lenin Rajendran |
Number of Years in the Field | 12 |
ആലപ്പുഴ ജില്ലയിലെ കാവാലത്ത് 1930 സെപ്തംബർ 12 നു ജനിച്ച ഇദ്ദേഹം കവി , അദ്ധ്യാപകൻ,വിമർശകൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. മലബാർ ക്രിസ്ത്യൻ കോളേജ് , തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്നായി ഇംഗ്ലീഷിൽ ബി എ ഓണേഴ്സ് ബിരുദവും ഹൈദരാബാദിലെ സെൻ ട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്ന് അദ്ധ്യാപനത്തിൽ ബിരുദാനന്തര ബിരുദവും യു എസ് ലെ ഇൻഡ്യാന സർവകലാശാലയിൽ നിന്ന് എം എ പി എച്ച് ഡി ബിരുദങ്ങളും നേടിയിട്ടുണ്ട്. കോട്ടയം സി എം എസ് കോളേജ് ,തിരുവന്നതപുരം എം ജി കോളേജ് , തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു.പിന്നീട് കേരള സർവകലാശാലയുടെ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകനും തുടർന്ന് വകുപ്പ് മേധാവിയുമായി 1930 ൽ വിരമിച്ചു.1981-82 ൽ അമേരിക്കയിലെ യേൽ , ഹാർവാർഡ് സർവകലാശാലകളിൽ ഡോക്ടർ ബിരുദാനന്തര ഗവേഷണം നടത്തി , മലയാളത്തിലെ നവീന കവിതയുടേയും ആധുനികോത്തര കവിതയുടേയും പ്രമുഖ വക്താവും പ്രയോക്താവുമായ അയ്യപ്പപ്പണിക്കർക്ക് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.കേരള സാഹിത്യ അക്കാദമി അവാർഡ്,സാഹിത്യ പ്രവർത്തക സഹകരണ സംഘം അവാർഡ് , കല്യാണി കൃഷ്ണമേനോൻ പ്രൈസ് , ഫാദർ എബ്രഹാം വടക്കേൽ അവാർഡ് , ആശാൻ പ്രൈസ് , മസ്ക്കറ്റ് കേരള കൾച്ചറൽ സെന്ററിന്റെ ലിറ്ററൽ അവാർഡ് , സി ബി കുമാർ എൻഡോവ്മെന്റ് അവാർഡ് , ഉറൂബ് പുരസ്കാരം , മഹാകവി കുട്ടമത്ത് പുരസ്കാരം , സമസ്ത കേരള സാഹിത്യ പരിഷത്ത് അവാർഡ് , കൊൽക്കൊത്തയിലെ ഭാരതീയ ഭാഷാ പരിഷത്തിന്റെ ഭിൽവാര അവാർഡ് , ഒറീസയിലെ സാംബൽ പൂർ സർവകലാശാലയുടേ ഗംഗാധർ മെഹർ കവിതാ പുരസ്കാരം ഇവയ്ക്കെല്ലാം പുറമേ ഇൻഡ്യൻ ഭാഷകളിലെ ആഖ്യാനശൈലിയെക്കുറിച്ച് പഠനം നടത്താൻ ഇന്ദിരാഗാന്ധി സ്മാരക ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.അയ്യപ്പപ്പണിക്കരുടെ കൃതികൾ (മൂന്നു ഭാഗം ) , അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ (രണ്ടു ഭാഗം ), അയ്യപ്പപ്പണിക്കരുടെ വിവർത്തനങ്ങൾ ,മയക്കോവ്സ്കിയുടെ കവിതകൾ (വിവർത്തനം ) , ക്യൂബൻ കവിതകൾ (വിവർത്തനം ) ,ഗുരുഗ്രന്ഥ സാഹിബ് , (സംഗ്രഹ വിവർത്തനം ) , പൂച്ചയും ഷേക്സ്പിയറും (വിവർത്തനം ) തുടങ്ങിയവയാണു മുഖ്യ മലയാള കൃതികൾ .
എഴുതിയത് : ജിജാ സുബ്രമണ്യന്
Tables: Movie Songs
Category Entries to Display :
10 |
20 |
100 | 500 | ...........
Musician | Songs |
MB Sreenivasan | 2 |
G Devarajan | 1 |
SP Venkitesh | 1 |
|
Singers | Songs |
Nedumudi Venu | 1 |
Venu Nagavally | 1 |
Lekha R Nair | 1 |
Johnson | 1 |
|
|
Year | Songs |
1992 | 1 |
1991 | 1 |
1982 | 1 |
1981 | 1 |
|
Tables: Non Movie Songs
Category Entries to Display :
10 |
20 |
100 | 500 | ...........
Musician | Songs |
Jaison J Nair | 1 |
|
Singers | Songs |
G Venugopal | 1 |
|
|
|