Ezhuthachan
Lyricist
ആധുനിക മലയാളഭാഷയുടേയും സാഹിത്യത്തിന്റെയും പിതാവായി കണക്കാക്കുന്ന എഴുത്തച്ഛൻ എ ഡി 1700 നോടടുപ്പിച്ചാണു ജീവിച്ചിരുന്നതെന്നു കരുതുന്നു. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്ന് പറയാറുണ്ടെങ്കിലും യഥാർത്ഥ നാമം ഇപ്പോഴും അജ്ഞാതമാണ്.പൊന്നാനി താലൂക്കിൽ തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനു പടിഞ്ഞാറുള്ള തുഞ്ചത്തു തറവാട്ടിൽ ജനിച്ചുവെന്ന് കരുതുന്ന എഴുത്തച്ഛൻ നല്ല സംസ്കൃത പാണ്ഡിത്യമുള്ള കവിയായിരുന്നു . വേദാന്തം അദ്ദേഹം പ്രത്യേകമായി തന്നെ അഭ്യസിച്ചു. തമിഴും വശമായിരുന്നു. കിളിപ്പാട്ടു പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ എഴുത്തച്ഛൻ ആദരണീയനാണ്.കിളിയെക്കൊണ്ട് കഥ പറയിക്കുന്ന രൂപത്തിൽ എഴുതിയിട്ടുള്ള തന്റെ കാവ്യങ്ങളിലെ ഗാനോചിതങ്ങളായ നാടൻ വൃത്തങ്ങളും ആർജ്ജവമുള്ള കഥാഖ്യാനവും സംസ്കൃത പദങ്ങൾ കലർന്നതെങ്കിലും സരളമായ ഭാഷയുമെല്ലാം ചേർന്ന് മലയാളത്തിനു തനതായ ഒരു ഭാഷാ മാതൃകയാണ് എഴുത്തച്ഛൻ തന്റെ കൃതികളിലൂടെ കാഴ്ച വെച്ചത്.
മലയാള ഭാഷയ്ക്ക് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ വിലപ്പെട്ടതാണ്. അദ്ധ്യാത്മരാമായണം കിളിപ്പാട്ട് , ഭാരതം കിളിപ്പാട്ട് , ഭാഗവതം കിളിപ്പാട്ട് , ഉത്തര രാമായണം, ചിന്താരത്നം , ദേവീമാഹാത്മ്യം , കൈവല്യ നവനീതം , ഹരിനാമ കീർത്തനം എന്നിവയാണു കൃതികൾ.ജീവിതാന്ത്യകാലത്ത് എഴുത്തച്ഛൻ തന്റെ ശിഷ്യന്മാരോടൊത്ത് പാലക്കാട്ടുള്ള രാമാനന്ദാഗ്രഹാരത്തിൽ കഴിച്ചു കൂട്ടിയതായി കരുതപ്പെടുന്നു.അദ്ദേഹത്തിന്റെ യോഗദണ്ഡും മെതിയടിയും ചിറ്റൂർ ഗുരു ഗുരുമഠത്തിൽ ഇപ്പോഴും കാണാം.
എഴുതിയത് : ജിജാ സുബ്രമണ്യന്‍
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Jaya Vijaya | 1 |
|
Singers | Songs |
P Susheeladevi | 1 |
|
|
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Joy Thottan,KP Udayabhanu | 2 |
V Dakshinamoorthy | 1 |
|
Singers | Songs |
KS Chithra | 2 |
P Leela | 1 |
|
|
Year | Songs |
Uncategorized | 2 |
2011 | 1 |
1969 | 1 |
|