Engandiyoor Chandrasekharan
Lyricist
|
Year of First Song | 2007 |
Year of Last Song | 2025 |
Number of Songs | 147 |
Movies Written Songs For | 81 |
Favorite Singer | Job Kurian |
Favorite Musician | Mohan Sithara |
Favorite Director Written Songs For | Sameer Thahir |
Number of Years in the Field | 19 |
കവിയും ചലച്ചിത്രഗാനരചയിതാവുമായ ശ്രീ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. അച്ഛന് ശ്രീ കുണ്ടൂര്‍ ശ്രീധരനാചാരി, അമ്മ അമ്മിണി. വിദ്യാഭ്യാസം ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് സ്കൂളില്‍ ആയിരുന്നു.
പത്താം ക്ലാസ്സോടെ വിദ്യാഭ്യാസം നിർത്തേണ്ടിവന്നു. അതിനുശേഷം തച്ചുശാസ്ത്രവിദഗ്ദ്ധനായിരുന്ന അച്ഛനോടൊപ്പം തടിയിലുള്ള ശില്പങ്ങളും ഫര്‍ണിച്ചറുകളും ഉണ്ടാക്കി വില്‍ക്കുന്ന ബിസിനസ്സില്‍ ഏര്‍പ്പെട്ടുവെങ്കിലും ചന്ദ്രശേഖരന്റെ മനസ്സു നിറയെ കവിതയും, പാട്ടുകളും, ക്ഷേത്രകലകളും, അഭിനയവും ഒക്കെ ആയിരുന്നു. സാഹിത്യത്തിലുള്ള താല്പര്യം കൊണ്ടു് അദ്ദേഹം ഒരു കൈയെഴുത്തുമാസികയും തുടങ്ങി. അങ്ങനെ സാഹിത്യരംഗത്തെ പല അതികായരെയും പരിചയപ്പെടുവാനും അവരുമായി ഇടപഴകാനും അവസരം ലഭിച്ചു. കുഞ്ഞുണ്ണിമാസ്റ്ററുമായി വളരെ അടുപ്പം പുലർത്തി. ‘കുഞ്ഞുണ്ണി-രാവുണ്ണി-മുല്ലനേഴി’ത്രയങ്ങളെ പരിചയപ്പെടാൻ കഴിഞ്ഞതു് തന്റെ സാഹിത്യജീവിതത്തെ വളരെ സ്വാധീനിച്ചു എന്നദ്ദേഹം വിശ്വസിക്കുന്നു.
ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ പാട്ടിന്റെ സാന്നിദ്ധ്യം ഉണ്ടാക്കിയതു് അച്ഛമ്മ ലക്ഷ്മി നാരായണന് ആണു് .ചെറുപ്പം മുതലേ പണിയെടുക്കുന്നവരുടെ പാട്ടുകളും, കഥകളും ഒക്കെ പറഞ്ഞുകൊടുത്താണു് ചന്ദ്രശേഖരനെ മുത്തശ്ശി വളര്‍ത്തിയതു്. അമ്പലപ്പറമ്പുകളില്‍ അരങ്ങുണര്‍ത്തിയ കഥാപ്രസംഗങ്ങളും, തുള്ളലുകളും, പുറാട്ടു നാടകങ്ങളും തന്റെ പാട്ടുശീലങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നു് ശ്രീ ചന്ദ്രശേഖരന് അനുസ്മരിക്കുന്നു.
2003-ൽ നിർമ്മിച്ച ‘ജപം’, 2007-ൽ നിർമ്മിച്ച ‘മുന്ന’ തുടങ്ങിയ ചിത്രങ്ങളിൽ ഗാനരചന നിർവ്വഹിച്ചു് ശ്രീ ചന്ദ്രശേഖരൻ തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു എങ്കിലും 2008-ൽ പുറത്തിറങ്ങിയ ശ്രീ ബിജു വർക്കിയുടെ ‘ചന്ദ്രനിലേക്കൊരു വഴി’ എന്ന ചിത്രത്തില്‍ ഗാനരചന നിർവ്വഹിച്ചുകൊണ്ടാണു് ചലച്ചിത്രങ്ങൾക്കുവേണ്ടിയുള്ള പാട്ടെഴുത്തിൽ സജീവമാകുന്നതു്. പിന്നീടിങ്ങോട്ടു് ഇതുവരെ ഉറുമി, ഗ്രാന്റ് മാസ്റ്റർ, ചാപ്പാക്കുരിശു് തുടങ്ങി ഇരുപതോളം ചലച്ചിത്രങ്ങൾക്കുവേണ്ടി നാട്ടുതനിമയുള്ള ധാരാളം പാട്ടുകള്‍ രചിക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. മിക്കപാട്ടുകളും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഉറുമിയിലെ ‘കതിരെല്ലാം കെട്ടണു് കെട്ടണു്’ എന്ന ഗാനം വളരെ പ്രശസ്തമായി. വളരെ സ്വീകരിക്കപ്പെട്ട ചില ആൽബങ്ങൾക്കു വേണ്ടിയും ഗാനരചന നിർവ്വഹിച്ചിട്ടുണ്ടു്.
ഇതൊക്കെയാണെങ്കിലും ഒട്ടനേകം വേദികളിൽ പാടിപ്പതിഞ്ഞ ‘നിന്നെക്കാണാന്‍ എന്നെക്കാളും ചന്തംതോന്നും കുഞ്ഞിപ്പെണ്ണേ...’എന്നുതുടങ്ങുന്ന ഇദ്ദേഹത്തിന്റെ നാടന്‍പാട്ടാണു് സ്വീകാര്യതയിൽ ഇപ്പോഴും മുന്നിൽ നിൽക്കുന്നതു് എന്നതൊരു സത്യമാണു്. വളരെ പ്രസിദ്ധിയാര്‍ജ്ജിച്ച ഈ പാട്ടു് ഒരു എഴുത്തുകാരനില്ലാത്ത പരമ്പരാഗത നാടൻപാട്ടാണു് എന്നു കരുതുന്നവർ ധാരാളമുണ്ടു് എന്നദ്ദേഹം ഖേദപൂർവ്വം പറയുന്നു. അദ്ദേഹത്തിന്റേതായി ‘വീതൂണു്’, ‘പൂപ്പാട്ടും തീപ്പാട്ടും’, ‘നിന്നെക്കാണാന്‍ എന്നെക്കാളും’ എന്നീ മൂന്നു കവിതാസമാഹാരങ്ങളും പുറത്തിറങ്ങിയിട്ടുണ്ടു്.
തയ്യാറാക്കിയതു് - കല്യാണി
References :
The Hindu
മലയാളസംഗീതം- Malayalam Music & Movie Encyclopedia
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Mohan Sithara | 15 |
Rex Vijayan | 14 |
Shyam Dharman | 12 |
Deepak Dev | 9 |
Rithwik S Chand | 8 |
Bijibal Maniyil | 7 |
Younusseo | 6 |
Kailas Menon | 5 |
Ratheesh Vegha | 5 |
Sangeeth | 5 |
|
Singers | Songs |
Uncategorized | 8 |
Job Kurian | 5 |
Sithara Krishnakumar | 4 |
Najim Arshad | 4 |
Rithwik S Chand | 4 |
P Jayachandran | 3 |
Jassie Gift | 3 |
Vineeth Sreenivasan | 2 |
Biju Narayanan | 2 |
Karthik | 2 |
|
|
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Vidyadharan | 8 |
Uncategorized | 8 |
Charan,Job | 7 |
Charan,Job Kurian | 5 |
Avial Band | 3 |
Ratheesh Vegha | 1 |
|
Singers | Songs |
Nedumudi Venu,Stephen Devassy,Rex Vijayan,Charan,Job Kurian | 6 |
Job Kurian | 4 |
Uncategorized | 3 |
Avial Band | 2 |
Asha G Menon | 2 |
Sudeep Kumar | 2 |
Najim Arshad | 2 |
Vidhu Prathap | 2 |
Nedumudi Venu | 1 |
Stephen Devassy,Rex Vijayan,Charan,Job Kurian | 1 |
|
|
Year | Songs |
2008 | 15 |
NA | 8 |
2014 | 8 |
2015 | 1 |
|