അപ്പന് തച്ചേത്ത് (1937 - 2011)
1937 നവംബര്‍ 10 ന്, കണ്ടവേലി അച്യുതൻ പിള്ളയുടെയും തച്ചേത്ത് നാണിക്കുട്ടി അമ്മയുടെയും മകനായി ജനിച്ച തച്ചേത്ത് നീലകണ്ഠ മേനോന് എന്ന അപ്പന് തച്ചേത്ത്.
എറണാകുളം ഏലംകുളം സ്വദേശി.
അര നൂറ്റാണ്ടോളം കാവ്യ-ചലച്ചിത്ര രംഗത്ത് പ്രശസ്തന്‍.
'സിന്ദൂരം' എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി ഗാനരചന നിര്‍വ്വഹിച്ചത്. 'രാജപരമ്പര' എന്ന ചിത്രത്തിലെ 'ദേവീ നിന് ചിരിയില്‍..' എന്ന ഗാനം അപ്പന് തച്ചേത്തിനെ ഏറെ പ്രശസ്തനാക്കി,
സംഗീതസാന്ദ്രമായ കൊച്ചുകൊച്ചു പദങ്ങളുടെ സന്നിവേശചാതുരി അപ്പൻ തച്ചേത്തിന്റെ രചനകളെ വേറിട്ടു നിര്‍ത്തുന്നു.
പ്രണയഗാനങ്ങള്‍ എഴുതുന്നതില്‍ അദ്ദേഹത്തിനുള്ള സിദ്ധി അപാരമായിരുന്നു.
L & T യില്‍ സിവിള്‍ എഞ്ചിനീയറായിരുന്നു തച്ചേത്ത്. ഔദ്യോഗിക ജീവിത വിരാമത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ കൂടുതല്‍ രചനകള്‍ പുറത്തുവന്നിട്ടുള്ളത്.
അപ്പന് തച്ചേത്ത് എഴുതിയ അന്‍പതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രണയവും വിരഹവും സമ്മേളിക്കുന്ന ദുഃഖസാന്ദ്രമായ കാവ്യസൃഷ്ടിയെന്ന നിലയില്‍ "പ്രണയാകാശത്തിലെ നീലനക്ഷത്രങ്ങള്‍" എന്ന കവിതാസമാഹാരം വായനക്കാര്‍ക്കിടയില്‍ പ്രസിദ്ധമാണ്. 'സ്നേഹതീരങ്ങള്‍', 'താനേ പാടുന്ന വീണ', 'അസ്തമിക്കാത്ത വെളിച്ചങ്ങള്‍' എന്നിവ പ്രശസ്തമായ മറ്റു കൃതികള്‍.
പതിമൂന്നു സിനിമകള്‍ക്ക് ഗാനങ്ങള്‍ എഴുതി. ഒട്ടേറെ നാടക ഗാനങ്ങളും രചിച്ചിട്ടുണ്ട്.
മരണം : 2011 ജൂലൈ 2
ഭാര്യ – സീതാദേവി
മക്കള്‍ - ദീപക്, പ്രദീപ്, സീമ
തയ്യാറാക്കിയത്: സംശയാലു
Musician | Songs |
MK Arjunan | 6 |
Surendran Nisari | 6 |
S Balakrishnan | 5 |
Jerry Amaldev | 4 |
V Dakshinamoorthy | 4 |
Rajamani | 4 |
Kannur Rajan | 2 |
AT Ummer | 2 |
|
Singers | Songs |
KJ Yesudas | 8 |
KS Chithra | 4 |
Radhika Thilak | 3 |
Vani Jairam | 3 |
P Jayachandran,Ambili Rajasekharan | 1 |
Biju Narayanan,Kester,Ganga | 1 |
P Jayachandran | 1 |
P Susheela | 1 |
Vani Jairam,P Susheela | 1 |
P Susheela,Vani Jairam | 1 |
Biju Narayanan | 1 |
Kester,KS Chithra | 1 |
Hemalatha | 1 |
MG Sreekumar | 1 |
MG Sreekumar,Chorus | 1 |
Bhavana Radhakrishnan | 1 |
Kester | 1 |
Sheema Gopinath | 1 |
Biju Narayanan,Bhavana Radhakrishnan | 1 |
|
Raga | Songs |
Sindhu Bhairavi | 1 |
Bhagesri | 1 |
Mohanam | 1 |
Sarasangi | 1 |
Darbari Kaanada | 1 |
Aarabhi | 1 |
Hindolam | 1 |
Kaapi | 1 |
Panthuvarali | 1 |
|
Year | Songs |
2000 | 9 |
1976 | 7 |
2002 | 6 |
1996 | 4 |
1981 | 4 |
1978 | 2 |
1977 | 1 |
|