Shaji Kailas
1962-
Director
മലയാളത്തിലെ മുന്‍ നിര സംവിധായകനായ ഷാജി കൈലാസ് 1962ല്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കൈലാസില്‍ ശിവകുമാര്‍ നായരുടെയും ജാനകി എസ് നായരുടെയും മൂത്ത മകനായി ജനിച്ചു. മോഡല്‍ സ്ക്കൂളിലും എം ജി കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബി കോം ബിരുദധാരി. 1984ല്‍ സുരേഷ് ഗോപിയെ നായകനാക്കി എടുത്ത ന്യൂസ് ആണു് ആദ്യ ചിത്രം. ഹിറ്റായ തലസ്ഥാനത്തിലൂടെയാണു് സംവിധായകനെന്ന നിലയില്‍ ഷാജി പേരെടുത്തതു്. തുടര്‍ന്നെത്തിയ ഏകലവ്യന് സൂപ്പര്‍ ഹിറ്റായതിനു പുറമേ ഒരു ട്രെന്ഡ്സെറ്ററുമായി. ഈ ചിത്രത്തില്‍ നായകനായ സുരേഷ് ഗോപിക്കു് സൂപ്പര്‍താരപദവി സമ്മാനിക്കുകയും ചെയ്തു. തുടര്‍ന്നു് അനേകം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. വിജയകാന്തിനെ നായകനാക്കി വഞ്ചിനാഥന് സംവിധാനം ചെയ്തുകൊണ്ടു് തമിഴ്സിനിമാ രംഗത്തും വിഷ്ണു എന്ന ചിത്രവുമായി തെലുങ്കിലും ശ്രേദ്ധേയനായി. അജിത് നായകനായ ജനയാണു് മറ്റൊരു തമിഴ് ചിത്രം.
സഹോദരങ്ങള്‍ റോയി, ശാന്തി, ഗീത. ഭാര്യ ചിത്ര. മൂന്നു് മക്കള്‍ ജഗന്ഷാജി, ഷരോണ്‍, ഷാജി, നാരായണ്‍ ഷാജി.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 45
Available Short Movies : 0