Sankar Krishna
Director
സിനിമാ സീരിയൽ രംഗത്തെ ഒരു സംവിധായകനായിരുന്നു ശ്രീ ശങ്കർകൃഷ്ണ. 1972 ൽ കൊട്ടാരക്കരയിൽ ജനിച്ച ഇദ്ദേഹത്തിന്റെ യഥാർത്ഥ പേരു് ശങ്കരൻ പോറ്റി. അച്ഛൻ - പരേതനായ ശ്രീ സുകുമാരൻ പോറ്റി. അമ്മ - ശ്രീമതി സുഭദ്രാ അന്തർജനം. രണ്ടു സഹോദരന്മാരും ഒരു സഹോദരിയും ഉണ്ടു്. ദി ഫയർ,സുന്ദരിപ്രാവു് എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ടു്. കൂടാതെ നിരവധി സിനിമകളിൽ പ്രമുഖരായ സംവിധായകർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ടു്. സീരിയൽ സംവിധാനരംഗത്തു് വളരെ സജീവമായിരുന്നു ഇദ്ദേഹം.
ഭാര്യ ചലച്ചിത്ര സീരിയൽ നടി ഇന്ദുലേഖ. മകൾ ഉണ്ണിമായ. കുടുംബത്തോടൊപ്പം തിരുവന്തപുരത്തു് തിരുമലയിൽ ‘കൃഷ്ണമന്ദിരം’ എന്ന വീട്ടിൽ ആയിരുന്നു താമസം. ‘പാദസരം’ എന്ന ടെലിവിഷൻ സീരിയലിന്റെ പോസ്റ്റ് പ്രൊഡൿഷൻ ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്ന ശ്രീ ശങ്കരൻ പോറ്റി 2014 ജൂൺ 21നു് തന്റെ നാല്പത്തിരണ്ടാമത്തെ വയസ്സിൽ നിര്യാതനായി.
തയ്യാറാക്കിയതു് - കല്യാണി
Available Movies : 2
Available Short Movies : 0