Sajan
Director
1951 മേയ് 10നു് നാവിയിക്കുളത്ത് ജനനം. സിദ്ദ്ഖ് എന്നാണു് ശരിയായ പേരു്. അഞ്ചല്‍ ഈസ്റ്റ് ഹൈസ്ക്കൂള്, സേന്റ് ജോണ്‍സ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
ക്രോസ്ബെല്‍റ്റ് മണിയുടെ അസിസ്റ്റന്റായിട്ടാണു് സിനിമയുമായി ബന്ധപ്പെടുന്നതു്. തുടര്‍ന്നു് വില്യംസ്, വിജയാനന്ദ്, കെ എം ശശിധരന്, എം ശങ്കരന് നായര്‍ എന്നിവരൊടൊപ്പം ജോലി ചെയ്തു. 1979ല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയ ഇഷ്ടപ്രാണേശ്വരിയാണു് ആദ്യചിത്രം. എന്നാല്‍ ഈ ചിത്രം ഒരു വന്‍ പരാജയമായിരുന്നു. തുടര്‍ന്നു് വീണ്ടും ശങ്കരന് നായരോടൊപ്പം അഞ്ചു് വര്‍ഷം. അതിനു ശേഷം ജഗന് പിക്ചേഴ്സിനു വേണ്ടി ചക്കരയുമ്മ സംവിധാനം ചെയ്തു. ധാരാളം സിനിമകള്‍ ചെയ്തതില്‍ ഒരു മുത്തം മണിമുത്തം ആണു് അവസാനം സംവിധാനം ചെയ്ത ചിത്രം. ഈ ചിത്രം വന്‍ പരാജയമായി. അതോടെ സിനിമാസംവിധാനം അവസാനിപ്പിച്ചു. മനോരമയ്ക്കുവേണ്ടി തപസ്യ എന്ന സീരിയല്‍ ഒരുക്കിക്കൊണ്ടു് ടെലിവിഷന്‍ രംഗത്തു വന്നു. തുടര്‍ന്നു് മേഘങ്ങള്‍, മിഴിയോരം എന്നീ പരമ്പരകള്‍ നിര്‍മ്മിച്ചു് സംവിധാനം ചെയ്തു.
ഭാര്യ ഷീബ. മക്കള്‍ സജ്ന വിവാഹിതയാണു്. ബൈജു, സിദ്ദിഖ്, ഷാനു എന്നിവരും മക്കളാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 24
Available Short Movies : 0