Rajasenan
1958-
Director
ഡാന്‍സ് മാസ്റ്റര്‍ ആയിരുന്ന മരുതുര്‍ അപ്പുക്കുട്ടന് നായരുടെയും രാധാമണിയമ്മയുടെയും മകനായി 1958 മേയ് 28നു് തിരുവനന്തപുരം ജില്ലയില്‍ ജനനം. വിശാഖമാണു് നക്ഷത്രം. ജയചന്ദ്രന്, ശ്രീകല, റാണി അനീസ, റാണി അപ്സര എന്നിവരാണു് സഹോദരങ്ങള്‍. ആറ്റിങ്ങല്‍ ഗവണ്മെന്റ് ഹൈസ്ക്കൂളില്‍ സ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പ്രൈവറ്റായി പ്രീഡിഗ്രി പാസ്സായി. പഠിക്കുമ്പോള്‍ തന്നെ കലാരംഗത്തു് രാജസേനന് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. സ്വന്തം ട്രൂപ്പിന്റെ ബാലെകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ടു്. പി കെ ജോസഫിന്റെ സഹായിയായിട്ടാണു് സിനിമയില്‍ പ്രവേശിച്ചതു്. 1984ല്‍ മേനക അഭിനയിച്ച ആഗ്രഹം സംവിധാനം ചെയ്തുകൊണ്ടു് സ്വതന്ത്ര സംവിധായകനായി. സംവിധാനം ചെയ്ത കടിഞ്ഞൂല്‍ കല്യാണം ഏറെ ശ്രദ്ധിക്കപ്പെട്ടു. ജയറാമിനെ നായകനാക്കി രാജസേനന് പിന്നീടു് ഹിറ്റുകളുടെ ഒരു ഘോഷയാത്ര തന്നെ നടത്തി. അയലത്തെ അദ്ദേഹം (1992), മേലേപ്പറമ്പില്‍ ആണ്വീടു് (1993) എന്നീ ചിത്രങ്ങള്‍ ഒരുക്കിയതോടെ ഹിറ്റ് മേക്കറായി രാജസേനന് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു. ശ്രീദേവി എന്ന പേരില്‍ ചിത്രങ്ങള്‍ക്കു് കഥയും രിചിച്ചിട്ടുണ്ടു്.
ഭാര്യ ഒന്നു് മക്കള്‍ രണ്ടു് എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.
ഭാര്യ ലത. ഏക മകള്‍ വിദ്യാര്‍ത്ഥിയാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 40
Available Short Movies : 0