PA Thomas
Director
ഞാറയ്ക്കൽ പുത്തനങ്ങാടി കുടുംബത്തിൽ ശ്രീ പി ജെ ഏബ്രാഹത്തിന്റെയും ശ്രീമതി മറിയാമ്മയുടെയും പുത്രനായി 1922 മാർച്ച് 22 നു ജനിച്ചു.ഇന്റർമീഡിയറ്റു പാസ്സായിട്ടുണ്ട്.വിദ്യാഭ്യാസകാലത്ത് നല്ല സ്പോർട്ട്സ്മാൻ, നല്ല നടൻ, നല്ല ഗായകൻ എന്നീ നിലയിലെല്ലാം പ്രസിദ്ധനായിരുന്നു. വിദ്യാഭ്യാസം തുടരാതെ നടനായി നാടകരംഗത്തു പ്രവേശിച്ച തോമസ് സ്വന്തമായി നാടകസംഘം രൂപീകരിച്ച് അനവധി നാടകങ്ങൾ അവതരിപ്പിച്ചിട്ടൂണ്ട്. 1951 ൽ പ്രസന്ന എന്ന മലയാള ചിത്രത്തിൽ ഒരു നടനായി സിനിമയുമായി ബന്ധപ്പെട്ടു. തോമസ് പിക്ചേഴ്സ് എന്ന നിർമ്മാണക്കമ്പനി സ്ഥാപിച്ചു.സിനിമകൾ നിർമ്മിച്ചതിനു പുറമേ ശ്രീകോവിൽ, ജീവിക്കാൻ അനുവദിക്കുക എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.ശ്രീമതി റോസ് ആണ് സഹധർമിണി.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 16
Available Short Movies : 0