MS Mani
Director
ചിത്ര സംയോജകനും സംവിധായകനുമായ എം എസ് മണി പ്രസിദ്ധ ക്യാമറാമാനും സംവിധായകനുമായിരുന്ന ശ്രീ. രാമനാഥിന്റെ അനന്തിരവനാണ്.തിരുവനന്തപുരമാണ് സ്വദേശം.1926 നവംബറിൽ ശ്രീ.മൃത്യുജ്ഞയ അയ്യരുടെയും ശ്രീമതി ബാലാംബാളിന്റെയും പുത്രനായി ജനിച്ചു.എസ് എസ് എൽ സി പാസ്സായിട്ടുള്ള മണി 1948 ൽ സിനിമാരംഗത്തു വന്നു.ചിത്ര സംയോജനത്തിൽ പരിശീലനം നേടിയ ഇദ്ദേഹം എഡിറ്റു ചെയ്ത ആദ്യ മലയാല ചലച്ചിത്രം ആശാദീപമാണ്. പുതിയ ആകാശം പുതിയ ഭൂമി എന്ന പടം സംവിധാനം ചെയ്തതോടു കൂടി ഒരു നല്ല സംവിധായകൻ എന്ന പദവിയും ഇദ്ദേഹം സമ്പാദിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 7
Available Short Movies : 0