M Ranjith
1966-
Director
പി ഉണ്ണികൃഷ്ണന് നായരുടെയും എ ശരോജിനിയമ്മയുടെയും മകനായി 1966ല്‍ എം രഞ്ജിത്ത് ജനിച്ചു.
ആര്യാഭാരതി ഹൈസ്ക്കൂളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്നു് കാത്തലിക്കേറ്റ് കോളേജില്‍ നിന്നു് കോളേജ് വിദ്യാഭ്യാസവും നാട്ടകം പോളി ടെക്നിക്കില്‍ നിന്നും ഇലക്ട്രോണിക്സില് ഡിപ്ലോമയും നേടി. വെസ്റ്റേണ്‍ ഇലക്ട്രോണിക്സില് എഞ്ചിനീയര്‍ ആയിരുന്നു.
അനന്തവൃത്താന്തത്തിന്റെ നിര്‍മ്മാണ സഹായിയായിരുന്നു. തുടര്‍ന്നു് ഒരു മറവത്തൂര്‍ കനവു്, സമ്മര്‍ ഇന്‍ ബത്ലഹേം തുടങ്ങിയ ചിത്രങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു. കുറച്ചു് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.
ചിപ്പിയാണു് ഭാര്യ. ഒരു മകള്‍ ഉണ്ടു്. എം അജിത്, ഷിനു എസ് നായര്‍ എന്നിവര്‍ സഹോദരങ്ങളാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 1
Available Short Movies : 0