M Krishnan Nair
Director
1927 നവംബർ മാസത്തിലാണു് ശ്രീ. എം. കൃഷ്ണൻനായർ ജനിച്ചതു്. തിരുവനന്തപുരമാണു് സ്വദേശം. ശ്രീമതി. ചെല്ലമ്മയും ശ്രീ. ആർ. മാധവൻപിള്ളയുമാണു് മാതാപിതാക്കൾ. ഇന്റർമീഡിയറ്റുവരെ പഠിച്ചിട്ടുണ്ടു്. 1946-ൽ സിനിമാരംഗവുമായി ബന്ധപ്പെട്ടു. പല പ്രസിദ്ധ സംവിധായകരുടെയും സഹായിയായിരുന്നു് ചിത്രസംവിധാനത്തെപ്പറ്റി സമഗ്രവും വിപുലവുമായ പഠനം നടത്തിയിട്ടുണ്ടു്. ശ്രീ. കൃഷ്ണൻനായർ സംവിധാനം ചെയ്ത പ്രഥമചിത്രം നീലായുടെ ‘സി. ഐ. ഡി’യാണു്. ഇതിനു പുറമെ തമിഴ്പടങ്ങളും തെലുങ്കുപടങ്ങളും ശ്രീ. കൃഷ്ണൻനായർ സംവിധാനം ചെയ്തിട്ടുണ്ടു്. മൂന്നു കുട്ടികളുടെ പിതാവായ ഇദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി. എസ്. സുലോചനാദേവിയാണു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 68
Available Short Movies : 0