Kalavoor Ravikumar
Director
കണ്ണൂല്‍ സെന്‍ട്രല്‍ ജെയില്‍ ഉദ്യാഗസ്ഥനായിരുന്ന കലവൂര്‍ കുമാരന് അച്ഛനും ആരോഗ്യവകുപ്പില്‍ ഉദ്യോയോഗസ്ഥയായിരുന്ന എന്‍ എം പത്മാവതി അമ്മയും ആണു്. കണ്ണൂര്‍ നാറാത്ത് യു പി സ്ക്കൂള്, കണ്ണൂര്‍ ഗവണ്മെന്റ് ഹൈസ്ക്കൂള്, കണ്ണൂല്‍ എസ് എല്‍ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരം പ്രസ്സ്ക്ലബ്ബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ജേര്‍ണലിസം പാസ്സായി.
മാതൃഭൂമി വരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഞാനും ഉണ്ണിയും അപര്‍ണ്ണയും ആയിരുന്നു ആദ്യത്തെ കഥ. ഒറ്റയാന് പട്ടാളമാണു് ആദ്യ ചിത്രം. പല ഹിറ്റു ചിത്രങ്ങളുടെയും കഥ അദ്ദേഹത്തിന്റെയാണു്. ക്രിട്ടിക്സ് അവാര്‍ഡ് നേടിയ ഒരിടത്തൊരു പുഴയുണ്ടു് എന്ന ചിത്രത്തിന്റെ സംവിധായകനാണു്. മോഹന്‍ലാലിനെ എനിക്കപ്പോള്‍ ഭയങ്കര പേടിയാണു് അദ്ദേഹത്തിന്റെ ആദ്യത്തെ കഥാസമാഹാരം.
ഭാര്യ ഷംന. തൃശൂര്‍ ഗവണ്മെന്റ് മോഡല്‍ സ്ക്കൂള് വിദ്യാര്‍ത്ഥിനി നലാചന്ദനയും, രണ്ടു വയസ്സുകാരി സൂര്യ ചന്ദനയും ആണു് മക്കള്‍.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 4
Available Short Movies : 0