James Albert
Director
ക്ലാസ്സ്മേറ്റ്സ് എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ തിരക്കഥാകൃത്തായി ജയിംസ് ആല്‍ബര്‍ട്ട് മാറി. ആല്‍ബര്‍ട്ട് ആന്റണിയുടെയും ജെസിയുടെയും മകനായി 10-11-1969നു് ജനിച്ച ജയിംസ് ആര്‍ബര്‍ട്ട് കൊല്ലം സെന്റ് അലോഷ്യസ് സ്ക്കൂളില്‍ നിന്നും ഫാത്തിമ മാതാ നാഷനല്‍ കോളേജില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
പറുദീസയിലേക്കുള്ള പാത ഏന്ന നോവലിനു് കുങ്കുമം അവാര്‍ഡ് നേടി. അഞ്ചു് വര്‍ഷത്തോളം കുങ്കുമത്തില്‍ സബ് എഡിറ്ററായി ജോലി ചെയ്തു. മാനസപുത്രി, മനസ്സു്, കഥാനായിക തുടങ്ങി അഞ്ചു് സീരിയലുകള്ക്കു് തിരക്കഥയെഴുതി. ക്ലാസ്സ്മേറ്റ്സിനു് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി.
മെറീനാണു് ഭാര്യ. ധ്യാന്‍ വിക്ടര്‍ ജെയിംസ് മകനാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 1
Available Web Series : 0
Available Short Movies : 0