JD Thottan
Director
ചിത്ര സംവിധായകനും നിർമ്മാതാവുമായ ഇദ്ദേഹത്തിന്റെ യഥാർത്ഥ നാമധേയം ജോസ് എന്നാണ്. ഇരിങ്ങാലക്കുടയാണ് സ്വദേശം. 1922 ഫെബ്രുവരി 23 തീയതി ദേവസ്യാ - റോസ് ദമ്പതിമാരുടെ മകനായി ജനിച്ചു. 1946 ൽ മൈസൂർ നവജ്യോതി സ്റ്റുഡിയോയിൽ ചേർന്നു പരിശീലനം നേടി.കൂടപ്പിറപ്പ് ആണു ഇദ്ദേഹം സംവിധാനം ചെയ്ത ആദ്യ മലയാള ചലച്ചിത്രം.ചതുരംഗം, സ്ത്രീ ഹൃദയം, കല്യാണ ഫോട്ടോ, സർപ്പക്കാട് , അനാഥ, വിവാഹം സ്വർഗ്ഗത്തിൽ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. കൂടാതെ ചതുരംഗം,സ്ത്രീ ഹൃദയം എന്നീ ചിത്രങ്ങളുടെ നിർമ്മാണത്തിൽ പങ്കാളിയായിരുന്നു.ശ്രീമതി. സാറാക്കുട്ടിയാണ് ഭാര്യ.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 14
Available Short Movies : 0