Blessy
Director
1963 സെപ്തംബര്‍ 3നു് തിരുവല്ല പുത്തന്‍വീട്ടില്‍ ബെന്നി തോമസിന്റെയും അമ്മിണി തോമസിന്റെയും ആറു മക്കളില്‍ ഇളയ ആളായി ജനിച്ചു.
മൂന്നാം വയസ്സില്‍ അച്ഛനും അമ്മയും മരിച്ചു. തിരുവല്ല രക്ഷാസൈന്യ സ്ക്കൂളില്‍ നാലാം ക്ലാസ് വരെ പഠിച്ച ബ്ലെസി എസ് എ സി എസ് ഹൈസ്ക്കൂളില്‍ നിന്നു് പത്താം ക്ലാസ് പാസായി. തുടര്‍ന്നു് തിരുവല്ല മാര്‍ത്തോമാ കോളേജില്‍ നിന്നു് സുവോളജിയില്‍ ബിരുദം നേടി. പത്മരാജന്റെ അസിസ്റ്റന്റായാണു് സിനിമയില്‍ വന്നതു്. ജയരാജ്, സുന്ദര്‍ദാസ്, ലോഹിതദാസ്, ജോസ്തേമസ്, ഐ വി ശശി, രാജീവ് അഞ്ചല്‍ തുടങ്ങിയവരുടെ സഹസംവിധായകനായി. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കാഴ്ചയാണു് ആദ്യ ചിത്രം.
നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ കാഴ്ച 15 അവാര്‍ഡ് നേടി.
തന്മാത്രയിലൂടെ മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള സംസ്ഥാന അവാര്‍ഡുകള്‍ നേടി.
2006ല്‍ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ബ്ലസ്സിയുടെ തന്മാത്രയ്ക്കു് ലഭിച്ചു.
ഭാര്യ മിനി. ആദിത്ത് അഖില്‍ എന്നിവര്‍ മക്കളാണു്.
വിലാസം : പുത്തന്‍ വീട്, തിരുവല്ല, പത്തനംതിട്ട.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Please read the profile of Blessy written by Jyothi Varma for Madhyamam and promoted by MSI in her blogs
@ First Take
Available Movies : 7
Available Web Series : 0
Available Short Movies : 0