Antony Eastman
Director
കുന്നംകുളം ചൊവ്വല്ലൂരില്‍ മുരിങ്ങാതേരി എം യു കുര്യാക്കോസിന്റെയും വി കെ മാര്‍ത്തയുടെയും മകനായി 1946 ആഗസ്റ്റ് 19നു ആന്റണി ജനിച്ചു. നാലു് സഹോദരങ്ങളും ഒരു സഹോദരിയുമുണ്ടു്. ചൊവ്വല്ലൂര്‍ പ്രൈമറി സ്ക്കൂളിലാണു് വിദ്യാഭ്യാസം. തുടര്‍ന്നു് ഫോട്ടോഗ്രാഫി പഠിച്ചു.
1966ല്‍ ജനയുഗത്തിന്റെ വാര്‍ഷികപ്പതിപ്പില്‍ മുഖചിത്രമായി വന്ന ഷീലയുടെ ചിത്രമാണു് ആദ്യമായി അച്ചടിച്ച ഫോട്ടോ. ആന്റണി ഈസ്റ്റ്മാന് എറണാകുളം എന്നതു് പിന്നീടു് പത്രക്കാര് എടുത്തുമാറ്റുകയും ആന്റണി ഈസ്റ്റ്മാന് എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു.
കാര്‍ട്ടൂണിസ്റ്റ് യേശുദാസിന്റെ സ്ഥാപനത്തിനു വേണ്ടി ഫോട്ടോ എടുത്തിരുന്ന ആന്റണിയുടെ ആദ്യചിത്രം പി എ ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കമാണു്. യേശുദാസിന്റെയും ബക്കറിന്റെയും നിര്ബന്ധപ്രകാരമാണു് ആന്റണി സിനിമയില്‍ എത്തിയതു്. തുടര്‍ന്നു് ജോര്‍ജ്ജിന്റെ ഓണപ്പുടവ. ആദ്യം സംവിധാനം ചെയ്ത ചിത്രം ഇണയെത്തേടിയാണു്. സൂപ്പര്‍ഹിറ്റായ ചിത്രമാണു് ഇതു്.
മൃദുലയാണു് അവസാനം സംവിധാനം ചെയ്ത ചിത്രം. അക്ഷരങ്ങള്‍ എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവായി നിര്‍മ്മാണരംഗത്തെത്തിയ ആന്റണി സ്വതന്ത്രമായി നിര്‍മ്മിച്ച ആദ്യചിത്രം ഇണയെത്തേടിയാണു്. ധാരാളം ചിത്രങ്ങള്‍ക്കു് കഥയും സ്ക്രിപ്റ്റും എഴുതിയിട്ടുണ്ടു്.
മേരിയാണു് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ടു്.
2021 ജൂലൈ 3 ന് ഹൃദയാഘാതം മൂലം എഴുപത്തിയഞ്ചാം വയസിൽ അന്തരിച്ചു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 6
Available Web Series : 0
Available Short Movies : 0