Amal Neerad
1975-
Director
എറണാകുളത്തു് തൃപ്പുണിത്തുറയില്‍ സി ആര് ഓമനക്കുട്ടന്റെയും എസ് ഹേമലതയുടെയും മകനായി 1975ല്‍ ജനച്ചു. ഒരു സഹോദരനുണ്ടു്. കോളേജ് ലക്ചറര്‍ ആണു്. രണ്ടു് സ്ക്കൂളിലായാണു് സ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതു്. ശ്രീരാമവര്‍മ്മ ഗവണ്മെന്റ് ഹൈസ്ക്കൂള് എറണാകുളവും ചിന്മയ വിദ്യാലയവും. സര്‍വ്വകലാശാല വിദ്യാഭ്യാസം മഹാരാജാസിലായിരുന്നു. എം എ ഹിസ്റ്ററി ചെയ്ത ശേഷം കല്‍ക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് റ്റി വി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചു. അവിടെ പഠിക്കുമ്പോള്‍ ജര്‍മ്മനിയിലെ ബെര്വിന് ഹൈസ്ക്കൂള് ഒഫ് ഫിലിം ആന്‍ഡ് റ്റി വി യില്‍ പഠിക്കാന്‍ സ്ക്കോളര്‍ഷിപ്പ് ലഭിച്ചു. 2000ല്‍ മീനത്ധ എന്ന ഹൃസ്വചിത്രത്തിനു് ദേശീയതലത്തില്‍ അവാര്‍ഡ് കിട്ടി. ബിഗ് ബി, സാഗര്‍ എലിയാസ് ജാക്കി തുടങ്ങി കുറെ ന്യൂ ജെനറേഷൻചിത്രങ്ങള് സംവിധാനം ചെയ്തു. ഹിന്ദിയില്‍ ജെയിംസ്, ശിവ, ഡര്‍നാ സരൂരി ഹൈ, മലയാളത്തില്‍ ബ്ലാക്ക് എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹകനായിരുന്നു.
വിലാസം : അമല്‍ നീരദ് , ലിസി റോഡ്, തിരുനക്കര, കൊച്ചി 682018.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 11
Available Short Movies : 0
Relevant Articles