Zeenath
Dialog
അബു അച്ചിപ്പുറത്തിന്റെയും ഫാത്തിമക്കുട്ടിയുടെയും മകളായി 1962 ഡിസംബര്‍ 29നു് നിലമ്പൂരില്‍ ജനിച്ചു. നാലു് സഹോദരന്മാരും രണ്ടു് സഹോദരിമാരും ഉണ്ടു്. നിലമ്പൂര്‍ മാനവോദയ ഹൈസ്ക്കൂളില്‍ ആയിരുന്നു സ്ക്കൂള് വിദ്യാഭ്യാസം. 1977ല്‍ റിലീസായ ചുവന്ന വിത്തുകള്‍ എന്ന ചിത്രത്തിലൂടെ രംഗത്തെത്തി. തുടര്‍ന്നു് അനേകം ചിത്രങ്ങളില്‍ അഭിനയിച്ചു.
എം ഇ എസ് സംഘടിപ്പിച്ച നാടകമത്സരത്തില്‍ നല്ല നടിക്കുള്ള അവാര്‍ഡ് നേടിയ സീനത്ത് നിരവധി നാടകങ്ങളിലും ടെലി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടു്. നാടകകൃത്തായ കെ ടി മുഹമ്മദിന്റെ ഭാര്യ ആയിരുന്നു. മുഹമ്മദില്‍ നിന്നും 2007ല്‍ വിവാഹമോചനം നേടിയ സീനത്ത് വൈകാതെ പുനര്‍ വിവാഹം നടത്തി. അനിലാണു് ഭര്‍ത്താവു്. ആദ്യ വിവാഹത്തില്‍ ജിതിന് എന്നൊരു മകനുണ്ടു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 1
Movie |
Story |
Screenplay |
Dialog |
Year |
Director |
Randaam Naal |
|
Zeenath |
Zeenath |
2023 U |
Zeenath |
Available Web Series : 0
Available Short Movies : 0