Ranjith
1964-
Dialog
പാലക്കാട്ട് പുത്തന്‍പുരയില്‍ എം ബാലകൃഷ്ണന് നായരുടെയും പത്മാവതിയമ്മയുടെയും മകനായി 1964 സെപ്തംബര്‍ 6നു് മകം നക്ഷത്രത്തില്‍ ജനിച്ചു. രാജീവ്, രാംകുമാര്‍, രഘു, രാധിക എന്നിവരാണു് സഹോദരങ്ങള്‍. നന്മണ്ട സ്ക്കൂളിലായിരുന്നു സ്ക്കൂള് വിദ്യാഭ്യാസം. തുടര്‍ന്നു് ചേലന്നൂര്‍ എസ് എന്‍ കോളേജില്‍ നിന്നു് ഡിഗ്രി എടുത്തു. സ്ക്കൂള് ഒഫ് ഡ്രാമയില്‍ നിന്നു് അഭിനയ കോഴ്സ് പാസ്സായി. മെയ്മാസപ്പുലരിയില്‍ എന്ന ചിത്രത്തിന്റെ കഥ എഴുതിക്കൊണ്ടാണു് രഞ്ജിത്ത് സിനിമാ രംഗത്തെത്തിയതു്. തുടര്‍ന്നു് പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി. കമല്‍ ആയിരുന്നു സംവിധായകന്. ചിത്രം വന്‍ ഹിറ്റായി. ഐ വി ശശിയുടെ ദേവാസുരം എന്ന മെഗാഹിറ്റ് ചിത്രത്തിന്റെ രചന നിര്വ്വഹിച്ചുകൊണ്ടു് രഞ്ജിത്ത് മലയാള സിനിമയുടെ ശക്തമായ സാന്നിദ്ധ്യമായി. ഒരു ട്രെന്‍ഡിനു ത ന്നെ ഈ ചിത്രം തുടക്കമിട്ടു. തുടര്‍ന്നു് ഷാജി കൈലാസിന്റെ ആറാം തമ്പുരാന് മലയാള സിനിമയുടെ മറ്റൊരു നാഴികക്കല്ലായി. രാവണപ്രഭുവിലൂടെയാണു് രഞ്ജിത്ത് സംവിധായകനായ അരങ്ങേറിയതു്. ഈ ചിത്രം വന്‍ ഹിറ്റായി രഞ്ജിത്ത് സംവിധായകനായി അംഗീകരിക്കപ്പെടുകയും ചെയ്തു. തുടര്‍ന്നു് നന്ദനം സംവിധാനം ചെയ്തു. ഒരു വര്‍ഷത്തിന്റെ കാത്തിരിപ്പിനു ശേഷം 2002 ഡിസംബറില്‍ നന്ദനം റിലീസ് ചെയ്തു.
രാവണപ്രഭുവിനു് ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായനുള്ള അവാര്‍ഡ് രഞ്ജിത്തിനു് ലഭിച്ചു.
ശ്രീജയാണു് ഭാര്യ. അഗ്നിവേശ്, അശ്വിന് ഘോഷ് എന്നിവര്‍ മക്കളാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 44
Available Short Movies : 0