Janardhanan
Dialog
വൈക്കം ഉല്ലല ഗ്രാമത്തില്‍ കൊല്ലറക്കാടുവീട്ടില് കെ ഗോപാലപിള്ളയുടെയും ഗൗരിയമ്മയുടെയും എട്ടു മക്കളില്‍ ഇളയതായി 1946 മേയ് 5നു് ജനാര്ദ്ദനന് ജനിച്ചു. മുപ്പുതു വര്‍ഷമായി അഭിനയരംഗത്തുള്ള ജനാര്ദ്ദനന് പി എന്‍ മേനോന് സംവിധാനം ചെയ്ത ഗായത്രിയിലെ മഹാദേവന് എന്ന കഥാപാത്രത്തിലൂടെയാണു് ശ്രദ്ധേയനായതു്.
വെച്ചൂര്‍ എന്‍ എസ് എസ് ഹൈസ്ക്കൂളിലായിരുന്നു സ്ക്കൂള് വദ്യാഭ്യാസം. പിന്നീടു് ചങ്ങനാശ്ശേരി എന്‍ എസ് എസ് കോളേജില്‍ നിന്നും പ്രിയൂണിവേര്സിറ്റിക്കു ചേര്‍ന്നു. ആ വര്‍ഷം പരീക്ഷ എഴുതിയില്ല. തുടര്‍ന്നു് എയര്‍ ഫോഴ്സില്‍ ചേര്‍ന്നു. ഒരു വര്‍ഷത്തെ ട്രെയിനിംഗ് കഴിഞ്ഞു് വ്യോമസേന വിട്ടു. നാട്ടില്‍ തിരിച്ചെത്തി ബിസിനസ്സില്‍ ശ്രദ്ധിച്ചു. അതിനിടയില്‍ പ്രിയൂണിവേഴ്സിറ്റി പാസ്സായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സോഷ്യോളജി ഡിഗ്രിക്കു ചേര്‍ന്നെങ്കിലും കോഴ്സ് പൂര്‍ത്തിയാക്കിയില്ല. പിന്നീടു് നെയ്യാറ്റിന്‍കര എന്‍ എസ് എസ് വേലുത്തമ്പി മെമ്മോറിയല്‍ കോളേജില്‍ ബി കോം പാസ്സായി. ഇവിടെ വച്ച് ശ്രീവരാഹം ബാലകൃഷ്ണപിള്ളയെ പരിചയപ്പെടുകയും അദ്ദേഹം വഴി അടൂര്‍ ഗോപാലകൃഷ്ണനുമായി അടുക്കുകയും ചെയ്തു.
കുടുംബാസൂത്രണത്തെപ്പറ്റി നിര്‍മ്മിച്ച പ്രതിസന്ധി എന്ന ഒരു ഡോക്യൂമെന്ററിയില്‍ നാഷണല്‍ സാമ്പിള്‍ സര്‍വ്വെയിലെ ഉദ്യാഗസ്ഥനായി അഭിനയിച്ചുകൊണ്ടാണു് ക്യാമറയ്ക്കു മുന്നില്‍ എത്തുന്നതു്. ഇതിനിടയില്‍ പറവൂര്‍ സെന്‍ട്രല്‍ ബാങ്കില്‍ ക്ലാര്‍ക്കായി ജോലി കിട്ടിയെങ്കിലും അതുപേക്ഷിച്ചു് പി എന്‍ മേനോന് സംവിധാനം ചെയ്ത ചെമ്പരത്തിയുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ് ആയി. കുറെ നാള് മലയാളനാടു് വാരികയില്‍ സങ്കല്പത്തിലെ ഭര്‍ത്താവു് എന്ന പംക്തി കൈകാര്യം ചെയ്തു.
പിന്നീടു് എസ് കെ നായരുടെ മദ്രാസിലെ ബിസിനസ്സ് നോക്കി നടത്തി. അവിടെ വച്ചു് കെ എസ് സേതുമാധവന്റെ ആദ്യത്തെ കഥ എന്ന ചിത്രത്തില്‍ പ്രേംനസീറിനോടൊപ്പം അഭിനയിച്ചു. തുടര്‍ന്നു് ഗായത്രി, ചായം, മോഹം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ഗോവിന്ദന് കുട്ടി, ജോസ് പ്രകാശ്, കെ പി ഉമ്മര്‍ തുടങ്ങിയ പക്കാ വില്ലന്മാര് സ്വഭാവനടന്‍ ആയി മാറിയപ്പോള്‍ ജനാര്ദ്ദനന് സിനിമയിലെ സ്ഥിരം വില്ലനായി.തൊണ്ണൂറുകളുടെ ആരംഭത്തിൽ മിഥുനം തുടങ്ങിയ സിനിമകളിലൂടെ ഈ അതുല്യ നടൻ ഹാസ്യ കഥാപാത്രങ്ങളും കൈകാര്യം ചെയ്തു തുടങ്ങി.
ഭാര്യ വിജയലക്ഷ്മി. മക്കള്‍ രഞ്ജിനി, ലക്ഷ്മി. ഇരുവരും വിവാഹിതരാണു്
Available Movies : 2
Movie |
Story |
Screenplay |
Dialog |
Year |
Director |
Gangothri |
Shaji Pandavath |
__ |
Janardhanan |
1997 |
Anil Vakkom |
Plus or Minus |
Janardhanan |
Janardhanan |
Janardhanan |
2015 |
Janardhanan |
Available Web Series : 0
Available Short Movies : 0