Bichu Thirumala
Dialog
മൈനാകം കടലില്‍ നിന്നുണരുന്നുവോ, ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം തുടങ്ങി അഞ്ഞൂറിലേറെ ചലച്ചിത്രഗാനങ്ങളുടെ രചയിതാവാണു് ബിച്ചു തിരുമല. 1942 ഫെബ്രുവരി 13നു് ശാസ്തമംഗലം പട്ടാണിക്കുന്നു വീട്ടില്‍ ജഡ്ജി ശങ്കരപ്പിള്ളയുടെ പൗത്രി പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്ക്കരന്‍ നായരുടെയും മൂത്ത മകനായി ജനിച്ചു.
തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നു് ബി എ ബിരുദം നേടി. 1962ല്‍ അന്തര്‍സര്‍വ്വകലാശാല റേഡിയോ നാടക മത്സരത്തില്‍ ബല്ലാത്ത ദുനിയാവ് എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. എം കൃഷ്ണന് നായരുടെ സംവിധാന സഹായിയായി പ്രവര്ത്തിച്ചപ്പോഴാണു് സിനിമയില്‍ ഗാനമെഴുതാന്‍ അവസരം ലഭിച്ചതു്. സി ആര് കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിനു് ഗാനങ്ങള്‍ എഴുതിയെങ്കിലും ചിത്രം റിലീസായില്ല. തുടര്‍ന്നെഴുതിയ എന്‍ പി അബുവിന്റെ സ്ത്രീധനവും പുറത്തു വന്നില്ല.
നടന് മധു നിര്‍മ്മിച്ച അക്കല്ദാമയാണു് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. 1981ലും 1991ലും മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ആദ്യ കവിതാസമാഹാരമായ അനുസരണയില്ലാത്ത മനസ്സിനു് 1990ലെ വാമദേവന് പുരസ്ക്കാരം ലഭിച്ചിട്ടുണ്ടു്. 1989ലെ റീജിയണല്‍ പനോരമ ഫിലിം സെലക്ഷന് ജൂറിയില്‍ അംഗമായിരുന്നു.
പിന്നണിഗായിക സുശീലദേവിയും സംഗീത സംവിധായകന് ദര്ശന് രാമനും സഹോദരങ്ങളാണു്. പ്രസന്നയാണു് ഭാര്യ. ഏക മകന് സുമന്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 2
Movie |
Story |
Screenplay |
Dialog |
Year |
Director |
Ishtapraaneshwari |
Prabhu |
Prabhu |
Bichu Thirumala,Babuji |
1979 |
Sajan |
Shakthi |
Bichu Thirumala |
Vijayanand |
Bichu Thirumala |
1980 |
Vijayanand |
Available Short Movies : 0
Relevant Articles