ഇൻഡ്യൻ സിനിമാരംഗത്തെ വളരെ ശ്രദ്ധിക്കപ്പെട്ട പ്രഗൽഭനായ ഒരു കലാസംവിധായകനാണു് ശ്രീ സാബു സിറിൾ. 1962 ജനുവരി 27 നാണു് ജനിച്ചതു്. അച്ഛൻ ശ്രീ സിറിൾ ആർതർ കോയമ്പത്തൂർക്കടുത്തുള്ള ഒരു ടീ പ്ലാന്റേഷനിലെ മാനേജർ ആയിരുന്നുവെങ്കിലും, മെഷീനുകളുടെ ഡിസൈനിങ്ങിനോടും മറ്റു പലതരം വസ്തുക്കൾ ഡിസൈൻ ചെയ്യുന്നതിനോടുമൊക്കെ ഏറെ താല്പര്യമുള്ള ആളായിരുന്നു. സാബു തന്റെ അച്ഛന്റെ ഈ താല്പര്യങ്ങളിൽ ചെറുപ്പം മുതലേ ആകൃഷ്ടനായിരുന്നു. സ്കൂൾ വിദ്യാഭ്യാസം കേരളത്തിലേയും കോയമ്പത്തൂരിലേയും ബോര്‍ഡിംഗ് സ്ക്കൂളുകളിലായിരുന്നു. എഞ്ചിനീയറിങ്ങിനു പഠിപ്പിക്കുവാനായിരുന്നു വീട്ടുകാരുടെ താല്പര്യമെങ്കിലും സ്ക്കൂള് വിദ്യാഭ്യാസത്തിനു ശേഷം തന്റെ ആഗ്രഹപ്രകാരം ചെന്നൈയിലെ ഗവണ്മെന്റ് കോളേജ് ഓഫ് ഫൈന്‍ ആർട്ട്സിൽ ചേരുകയും അവിടെ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദമെടുക്കുകയും ചെയ്തു. ആ വർഷത്തെ ‘ബെസ്റ്റ് ഔട്ട് ഗോയിങ്' സ്റ്റുഡന്റ് ആയിരുന്നു സാബു സിറിൾ.
കോളേജ് വിദ്യാഭ്യാസത്തോടൊപ്പവും അതിനു ശേഷവും കുറച്ചുനാൾ വെല്‍ക്കം ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, മധുര കോട്സ് മുതലായ സ്ഥാപനങ്ങളിൽ ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനർ ആയി ജോലി നോക്കി. അതോടൊപ്പംതന്നെ വീഡിയോ ആൻഡ് മോഷൻ പിക്ച്ചേഴ്സിനുവേണ്ടി സ്പെഷ്യൽ എഫക്ട്സ് വിഭാഗത്തിലും ജോലി ചെയ്തു. പിന്നീടു് സിനിമാമേഖലയിലെ കലാസംവിധാന രംഗത്തേക്കു് ശ്രദ്ധതിരിച്ചു. സ്വയം ഒരു കലാസംവിധായകനായിരുന്ന പ്രസിദ്ധ സംവിധായകൻ ശ്രീ ഭരതൻ തന്റെ ‘അമരം’ എന്ന ചിത്രത്തിൽ കലാസംവിധാനം ഒരുക്കാൻ പൂർണ്ണമായി ഏൽപ്പിക്കുകയും പ്രശംസനീയമായി സാബു അതു് നിർവ്വഹിക്കുകയും ചെയ്തു.
സിനിമാപ്രവർത്തന രംഗത്തു് വളരെവേഗം തന്നെ ശ്രദ്ധേയനായിത്തീർന്നു ഈ മിടുക്കനായ കലാകാരൻ. അന്യഭാഷാ സിനിമകളിലും പ്രവർത്തിക്കുവാൻ ധാരാളം അവസരങ്ങൾ സാബുവിനെ തേടിയെത്തി.ഒട്ടും കൃത്രിമത്വമില്ലാത്ത തികച്ചും വിശ്വസനീയമായ ഒരു അന്തരീക്ഷം സ്ക്രീനില്‍ സൃഷ്ടിച്ചു ഫലിപ്പിക്കുന്ന പ്രതിഭാശാലിയായിരുന്നു ഇദ്ദേഹം. പുതിയ ടെക്നിക്കുകൾ ഉൾപ്പെടുത്തുന്നതിനോടൊപ്പം അതുവരെ ഈ രംഗത്തു് ഉപയോഗിച്ചിട്ടില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചുകൊണ്ടുള്ള അതി വിദഗ്ദ്ധമായ സെറ്റ് ഡിസൈനിങ് രീതിയും, യഥാർത്ഥമെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള അവയുടെ അവതരണവും സാബു സിറിളിനെ മലയാളം, ഹിന്ദി, തമിഴ് സിനിമകളോടൊപ്പം തെലുങ്കു്, കന്നട എന്നീ മറ്റു ഭാഷകളിലും നിർമ്മിക്കുന്ന മികച്ച സിനിമകളുടെ ഒരു അവിഭാജ്യ ഘടകമാക്കി മാറ്റി. മലയാളത്തിലേയും, തമിഴിലേയും, ഹിന്ദിയിലേയുമൊക്കെ വൻ വിജയം വരിച്ച പ്രസിദ്ധമായ ഒട്ടനവധി സിനിമകളുടെയും അണിയറയിൽ പ്രവർത്തിക്കുവാൻ സാബു സിറിൾ ഉണ്ടായിരുന്നുവെന്നുള്ളതു് എടുത്തു പറയേണ്ട സംഗതിയാണു്.
നാലു തവണ നാഷണൽ അവാർഡു് ലഭിച്ചിട്ടുണ്ടു്. തേന്മാവിൻ കൊമ്പത്തു് (മലയാളം), കാലാപാനി (മലയാളം), ഓം ശാന്തി ഓം(ഹിന്ദി), എന്തിരൻ(തമിഴ്) എന്നീ ചിത്രങ്ങൾക്കു്. കൂടാതെ കേരള സ്റ്റേറ്റ് ഫിലിം അവാർഡുകൾ, തമിഴ്നാടു് സ്റ്റേറ്റ് ഫിലിം അവാർഡുകൾ, ഫിലിം ഫെയർ അവാർഡുകൾ, ഇന്റർനാഷണൽ ഇൻഡ്യൻ ഫിലിം അക്കാഡമി അവാർഡുകൾ തുടങ്ങി അനേകം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടു്.
1996 ലെ മിസ് വേൾഡ് മത്സരത്തിന്റെ വേദി തയ്യാറാക്കിയതു് സാബു സിറിൾ ആയിരുന്നു. വിവിധ ഭാഷകളിലുള്ള സിനിമകളിൽ പ്രവർത്തിക്കുന്നതോടൊപ്പം അനവധി മികച്ച പരസ്യചിത്രങ്ങളിലും ടെലിസീരിയലുകളിലും സഹകരിച്ചുവരുന്നു. പൂനാ ഫിലിം ഇൻസ്റ്റിട്യൂട്ടിലെ വിസിറ്റിങ് അദ്ധ്യാപകനായും പ്രവർത്തിച്ചുവരുന്നു.
പ്രസിദ്ധ സംവിധായകനും ഛായാഗ്രാഹകനുമായ എ വിൻസന്റ് അടുത്ത ബന്ധുവാണു്. സാബു സിറിളിന്റെ ഭാര്യ ശ്രീമതി സ്നേഹലത. മക്കൾ - ശ്വേത, സൗമ്യ. ശ്വേത വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ചെയ്തുകഴിഞ്ഞു് ലണ്ടനില്‍ ഫാഷന്‍ ഡിസൈനിംഗ് പഠിക്കുന്നു. സൗമ്യ സിംഗപ്പൂരില്‍ അനിമേഷന്‍ പഠിക്കുന്നു.
തയ്യാറാക്കിയതു് - കല്യാണി
References :
The Hindu
വെള്ളിനക്ഷത്രം ഇയർ ബുക്ക്
Wikipedia
മലയാളസംഗീതം- Malayalam Music & Movie Encyclopaedia
Movie |
Year |
Producer |
Director |
Kshanakkathu |
1990 |
Mathew George |
TK Rajeev Kumar |
Ottayal Pattaalam |
1991 |
Raju Mathew |
TK Rajeev Kumar |
Amaram |
1991 |
Babu Thiruvalla |
Bharathan |
Uncle Bun |
1991 |
Hari Pothan |
Bhadran |
Mahaanagaram |
1992 |
KG George |
TK Rajeev Kumar |
Sooryamaanasam |
1992 |
P Nandakumar |
Viji Thampy |
Adwaitham |
1992 |
PV Gangadharan |
Priyadarshan |
Gaandharvam |
1993 |
Suresh Balaji |
Sangeeth Sivan |
Midhunam |
1993 |
Mohanlal |
Priyadarshan |
Dhruvam |
1993 |
M Mani |
Joshi |
Thenmaavin Kombathu |
1994 |
N Gopalakrishnan |
Priyadarshan |
Pavithram |
1994 |
Thankachan |
TK Rajeev Kumar |
Minnaaram |
1994 |
R Mohan |
Priyadarshan |
Maanthrikam |
1995 |
Thampi Kannanthanam |
Thampi Kannanthanam |
Kaalapaani |
1996 |
R Mohan,Mohanlal |
Priyadarshan |
My Dear Kuttichaathan (Part 2) |
1997 |
Appachan (Navodaya) |
Jijo Poonnoose,TK Rajeev Kumar |
Chandralekha |
1997 |
Fazil |
Priyadarshan |
Megham |
1999 |
Suresh Balaji |
Priyadarshan |
Kannezhuthi Pottumthottu |
1999 |
Maniyanpilla Raju,Radhakrishnan,G Suresh Kumar |
TK Rajeev Kumar |
Punaradhivaasam |
2000 |
VK Prakash |
VK Prakash |
Kaakkakkuyil |
2001 |
Lissy Priyadarsan |
Priyadarshan |
Punarjani |
2003 |
PL Thenappan |
Major Ravi,Rajesh Amanakara |
Kilichundan Mambazham |
2003 |
Antony Perumbavoor |
Priyadarshan |
Wanted |
2004 |
A Jayan |
Murali Nagavally |
Vettam |
2004 |
Menaka |
Priyadarshan |
Aparichithan |
2005 D |
|
S Shankar |
Aakashagopuram |
2008 |
Manu Kumaran |
KP Kumaran |
Lesa Lesa [2003] |
2008 D |
Beena Soman |
Priyadarshan |
Raakkilippaattu |
2009 |
Mukesh R Mehta |
Priyadarshan |
Arabeem Ottakom P Madhavan Nairum (Oru Marubhoomikkadha) |
2011 |
Naveen Sasidharan,V Ashok Kumar |
Priyadarshan |
Kannathil Muthamittaal [2003] |
2014 D |
G Srinivasan,Beena Soman |
Manirathnam |
Boys (2003) |
2014 D |
Beena Soman |
S Shankar |
Bahubali - The Beginning |
2015 D |
Shobu Yarlagadda,Prasad Devineni |
SS Rajamouli |
Marakkar - Arabikkadalinte Simham |
2021 |
Antony Perumbavoor,Santhosh T Kuruvilla,CJ Roy |
Priyadarshan |
Kolambi |
2021 |
Roopesh Omana |
TK Rajeev Kumar |
RRR [Rudhiram Ranam Roudram] |
2022 D |
DVV Danayya |
SS Rajamouli |
Manorathangal |
2024 |
Sudheer Ambalappadu,Ashwathi V Nair |
Jayaraj,Santhosh Sivan,Priyadarshan,Ashwathi V Nair,Shyama Prasad,Ranjith,Ratheesh Ambatt,Mahesh Narayanan |