PN Menon
1951 ൽ സിനിമാരംഗത്ത് ഒരു കലാസംവിധായകനും പ്രചരണ പ്രസിദ്ധീകരണ വിദഗ്ധനുമായി പ്രവേശിച്ച ശ്രീ.പി എൻ മേനോൻ വടക്കാഞ്ചേരി സ്വദേശിയാണ്.1928 ജനുവരി രണ്ടിനാണ് ജനനം.അച്ഛൻ ശ്രീ. കെ ഗോവിന്ദമേനോൻ,അമ്മ ശ്രീമതി നാണിക്കുട്ടിയമ്മ.സംവിധാനം പ്രധാന തൊഴിലായി സ്വീകരിച്ചിട്ടുള്ള മേനോൻ ലൈലാമജ്നു മുതൽ അവൾ വരെ 16ൽ പരം ചിത്രങ്ങളുടെ കലാസംവിധാനവും പ്രചരണ വിഭാഗവും കൈകാര്യം ചെയ്തിട്ടുണ്ട്.റോസി, ഓളവും തീരവും എന്നീ ചിത്രങ്ങളുടെ സംവിധാനം ശ്രീ.മേനോനാണ് നിർവഹിച്ചത്.പല തമിഴ് ചിത്രങ്ങൾക്കും വേണ്ടി കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്.വിവാഹിതനാണ്.ശ്രീമതി ഭാരതിയമ്മയാണ് ഭാര്യ
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 19
Available Short Movies : 0