Sethulakshmi
Actors
|
Year of First Movie | 2005 |
Year of Last Movie | 2022 |
Movies Acted In | 36 |
Released Movies | 28 |
Unreleased Movies | 5 |
Dubbed Movies | 0 |
Movies in Production | 3 |
Favorite Director | Sathyan Anthikkad |
Favorite Producer | MM Hamsa |
Number of Years in the Field | 18 |
പ്രതിഭാശാലിയായ ഒരു നാടക സിനിമാ അഭിനേത്രിയാണു് ശ്രീമതി സേതുലക്ഷ്മി.സ്വദേശം കൊല്ലം ജില്ലയിലെ നിലമേൽ. ചെറുപ്പത്തിൽ തന്നെ കലാവാസനകൾ പ്രകടിപ്പിച്ചിരുന്ന കുട്ടിയായിരുന്നു സേതുലക്ഷ്മി.പ്രത്യേകിച്ചു് നൃത്തത്തോടു് ഏറെ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അടിസ്ഥാനവിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിൽ ‘നടനഭൂഷൻ’ കോഴ്സിനു ചേർന്നു. 1963 ൽ ‘നടനഭൂഷൻ’ നേടിയ നർത്തകിയായി അറിയപ്പെട്ടതോടെ നൃത്തപരിപാടികൾ കൂടാതെ നാടകങ്ങളിൽ അഭിനയിക്കുവാനുള്ള ക്ഷണവും കിട്ടിത്തുടങ്ങി. വീട്ടുകാർക്കു് എതിർപ്പായിരുന്നെങ്കിലും നാടകരംഗത്തേയ്ക്കു് പ്രവേശിക്കുവാൻ തന്നെ ഈ കലാകാരി തീരുമാനിച്ചു. താമസിയാതെ നാടകങ്ങളിൽ മികച്ച അഭിനയം കാഴ്ചവെച്ചുകൊണ്ടു് അറിയപ്പെടുന്ന ഒരു നടിയായി മാറി ഈ അഭിനേത്രി. നാടകരംഗത്തുനിന്നു തന്നെ അർജ്ജുനൻ എന്ന ഒരു നടനെയാണു് സേതുലക്ഷ്മി വിവാഹം കഴിച്ചതു്. നാലുകുട്ടികൾ ഉണ്ടു്. ഭർത്താവിന്റെ പെട്ടെന്നുള്ള വിയോഗത്തിൽ തളരാതെ നാടകരംഗത്തുതന്നെ തുടർന്നു. തന്റെ നാലുകുട്ടികളും നാടകരംഗത്തു് അവരോടൊപ്പം സജീവമായി. നാടകത്തിൽ മികച്ചനടിക്കുള്ള സംസ്ഥാന അവാർഡുകൾ ഈ കലാകാരിക്കു് ലഭിച്ചിട്ടുണ്ടു്. ഭാഗ്യജാതകം (മികച്ച നടി), ദ്രാവിഡവൃത്തം (മികച്ച നടി), മൺകോലങ്ങൾ (മികച്ച സഹനടി), ചിന്നപ്പ (മികച്ച സഹനടി) തുടങ്ങിയവയാണു് സേതുലക്ഷ്മിക്കു ലഭിച്ച അവാർഡുകൾ.
പിന്നീടു്, നാടകങ്ങൾ കൂടാതെ സീരിയലുകളിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്യുവാൻ തുടങ്ങി. ശ്രീ ബാലചന്ദ്രമേനോന്റെ ‘സൂര്യോദയം’ എന്ന സീരിയലിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ സീരിയലിലെ അഭിനയമാണു് വളരെ വൈകിയാണെങ്കിലും സിനിമയിലേക്കുള്ള വാതിൽ തുറന്നതു്. സത്യൻ അന്തിക്കാടു് സേതുലക്ഷ്മിയുടെ അഭിനയം ശ്രദ്ധിക്കുകയും അദ്ദേഹത്തിന്റെ രസതന്ത്രം, വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം, ഭാഗ്യദേവത എന്നീ ചിത്രങ്ങളിൽ ചെറിയ ചെറിയ വേഷങ്ങൾ അവതരിപ്പിക്കുവാൻ അവസരം നൽകുകയും ചെയ്തു. പിന്നീടു് 2013 ൽ മുരളി ഗോപി കഥയെഴുതിയ അരുൺ കുമാർ അരവിന്ദിന്റെ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന ചിത്രത്തിൽ ശക്തമായ ഒരു അമ്മവേഷം അവതരിപ്പിക്കുവാനുള്ള അവസരം ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിനു് ഏറെ പ്രശംസ ലഭിച്ച സേതുലക്ഷ്മി സിനിമാരംഗത്തും തന്റെ എഴുപതാം വയസ്സിൽ പ്രസിദ്ധയായിത്തീർന്നു.
‘ചിറയിൻകീഴു് അനുഗ്രഹ’ എന്ന ഒരു ട്രൂപ്പു് ഇവർ സ്വന്തമായി തുടങ്ങിയെങ്കിലും മകന്റെ അസുഖത്തെ തുടർന്നു് അതു് നിർത്തേണ്ടതായി വന്നു. നാലുകുട്ടികളും നാടകരംഗത്തു് അമ്മയോടൊപ്പം സജീവമായി ഉണ്ടായിരുന്നെങ്കിലും മൂത്ത രണ്ടു പെൺകുട്ടികളും വിവാഹശേഷം നാടകരംഗം ഉപേക്ഷിച്ചു. ഇളയ പെൺകുട്ടി ലക്ഷ്മിയും, മകൻ കിഷോറും നാടകത്തിലും ടിവിയിലും ഒക്കെ ഇപ്പോഴും സജീവമാണു്. ഏറെ വൈകിയാണെങ്കിലും സിനിമയിൽ തന്നെ തേടിയെത്തിയ ശക്തമായ കഥാപാത്രങ്ങളും പ്രശസ്തിയും ഒക്കെ ആസ്വദിച്ചു്, സിനിമയിലും സീരിയലുകളിലും തിളങ്ങുന്ന പ്രകടനങ്ങൾ കാഴ്ച്ചവെച്ചുകൊണ്ടു് തന്റെ അഭിനയസപര്യ തുടരുന്നു ഈ അഭിനേത്രി.
തയ്യാറാക്കിയതു് - കല്യാണി
References :
The Hindu
മലയാളസംഗീതം- Malayalam Music & Movie Encyclopedia
Available Movies : 37
Movie |
Year |
Producer |
Director |
Iruvattam Manavaatti |
2005 |
Girish Balakrishnan Marar |
R Sanal |
Vinodayaathra |
2007 |
MM Hamsa |
Sathyan Anthikkad |
Innathe Chinthavishayam |
2008 |
Antony Perumbavoor |
Sathyan Anthikkad |
Bhaagyadevatha |
2009 |
MM Hamsa |
Sathyan Anthikkad |
Left Right Left |
2013 |
M Ranjith |
Arun Kumar Aravind |
Naku Penta Naku Taka |
2014 |
Gokulam Gopalan |
Vayalar Madhavankutty |
How Old Are You ? |
2014 |
Listin Stephen |
Roshan Andrews |
Test Paper |
2014 |
Manoj Kumar |
Vinod Kumar |
Mammiyude Swantham Achoos |
2014 |
Sindhumol Appukkuttan |
Raju Michael |
Nagaravaaridhi Naduvil Njaan |
2014 |
Mukesh R Mehta |
Shibu Balan |
Just Married |
2015 |
Dr Jyothikumar,Dr S Baiju |
Sajan Johny |
Acha Din |
2015 |
S George |
G Marthandan |
Uttopyayile Rajavu |
2015 |
Haseeb Haneef,Noushad Alathur |
Kamal |
Rajamma @ Yahoo |
2015 |
ATM Wellflo Productions |
Raghurama Varma |
Kosrakkolli |
2016 U |
Royson Vellara |
D Sunil Leenus |
Moonnaam Naal Njaayaraazhcha |
2016 |
Salim Kumar |
TA Razak |
Jalam - Who Own This Earth |
2016 |
TD Andrews,M Padmakumar |
M Padmakumar |
Olappeeppi |
2016 |
|
Krish Kaimal |
Hello Namasthe |
2016 |
Freemu Varghese |
Jayan K Nair |
Ann Mariya Kalippilaanu |
2016 |
Alice George |
Midhun Manuel Thomas |
Darboni |
2017 U |
TK Baburaj |
Gopi Kuttikkol |
Gemini |
2017 |
|
PK Baburaj |
Sunday Holiday |
2017 |
Maqtro Pictures |
Jis Joy |
Lechmi |
2017 |
Shamsher creations |
BN Shajeer Sha |
Sandesam |
2018 U |
|
Roopesh S Nair |
Zebra Varakal |
2018 U |
|
Sajin Lal |
PK Rosi |
2018 |
D Gopakumar |
Sasi Nadukkad |
Oru Pazhaya Bomb Kadha |
2018 |
Dr Skaria Thomas,Alwin Antony,Sreejith Ramachandran,Jijo Kavanal |
Shafi |
Dakini |
2018 |
Aneesh M Thomas,Sandeep Menon |
Rahul Riji Nair |
Oru Nakshthramulla Aakaasham |
2019 |
|
Ajith Pulleri,Suneesh Babu |
Ulta |
2019 |
Dr Subhash Sipy |
Suresh Pothuval |
Stand Up |
2019 |
Anto Joseph,B Unnikrishnan |
Vidhu Vincent |
Uriyadi |
2020 |
Salam,Sudheesh Shankar,Rajesh Narayanan |
John Varghese |
Ashtamudi Couples |
2020 U |
Krishnendu Dhan |
Kunjumon Thaha |
Vishwapaatha |
2022 P |
Saji Soorya |
VV Wilfred |
Laikka |
2022 P |
Dr Shamnad,Dr Renjith Mani |
Ashad Sivaraman |
Daivathinu Munnil |
2022 P |
Shafeek Haneefa,Thanzeer Thoppichantha,Sushaj Thoppichantha |
Safeer Kavalayoor |
Available Short Movies : 1
Movie |
Year |
Producer |
Director |
Kadharsis |
2017 |
|
Indira |