Rimi Tomy
1982-
Actors
ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനായിരുന്ന ടോമിയുടെയും റാണിയുടെയും മകളാണു്. പാലയിലാണു് ജനിച്ചതു്. റിങ്കു സഹോദരനും റീനു സഹോദരിയുമാണു്.
ഡിഗ്രിക്കു് പഠിക്കുമ്പോഴാണു് ആദ്യമായി മലയാള സിനിമയില്‍ പാടിയതു്. ലാല്‍ ജോസിന്റെ മീശമാധവന് എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ ആയിരുന്നു ആദ്യ ഗാനം. ഇന്ത്യയിലും വിദേശത്തുമായ പല സ്റ്റേജ് ഷോകളിലും പങ്കെടുക്കാറുണ്ടു്.
ടി വി ചാനലിലെ അവതാരകയായിട്ടാണു് ആദ്യമായി ഈ രംഗത്തെത്തിയതു് ഇപ്പോഴും ടി വി ചാനലിലെ അവതാരികയാണു്. 2008 ഏപ്രിലില്‍ തൃശൂരിലെ ബിസിനസ്സുകാരനായ റോയ്സ് കിഴക്കൂടനുമായിട്ടായിരുന്നു വിവാഹം.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 4
Available Short Movies : 0