Rambha
Actors
Areas of Contributions :
Actors
|
Year of First Movie | 1992 |
Year of Last Movie | 2011 |
Movies Acted In | 9 |
Released Movies | 9 |
Unreleased Movies | 0 |
Dubbed Movies | 1 |
Movies in Production | 0 |
Favorite Director | Johny Antony |
Favorite Producer | VP Madhavan Nair |
Number of Years in the Field | 20 |
1977 ജനുവരി 5നു് ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണു് ജനിച്ചതു്. എം വേങ്കിടേശ്വര റാവുവിന്റെയും ഉഷാറാണിയുടെയും മകളായ രംഭയുടെ ശരിയായ പേരു് അമൃത എന്നാണു്. സഹോദരന് ശ്രീനിവാസ്. സഹോദരി ഭാനു.
മദ്രാസിലെ പാര്‍ക്ക് മോണ്ടിസോറി ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നിന്നു് പത്താം ക്ലാസ്സ് പാസ്സായി. ഹരിഹരന്റെ സര്‍ഗ്ഗം എന്ന ചിത്രത്തില്‍ നായികയായി അവസരം ലഭിച്ചു. വിനീത് ആയിരുന്നു നായകന്. തുടര്‍ന്നു വന്ന കമലിന്റെ ചമ്പക്കൂളം തച്ചനിലും വനീതായിരുന്നു രംഭയുടെ നായകന്. തമിഴില്‍ അവസരം ലഭിച്ചതോടെ പേരു് രംഭയെന്നാക്കി. സി സുന്ദറമാണു് രംഭയെ തമിഴില്‍ പരിചയപ്പെടുത്തിയതു്. ചിത്രം ഉള്ളത്തെ അള്ളിത്താ. ഈ ചിത്രത്തിന്റെ ഗംഭീരവിജയം രംഭയെ പ്രശസ്തയാക്കി. തുടര്‍ന്നു് ലിവിംഗ്സ്റ്റണുമൊത്തു് വന്ന സുന്ദരപുരുഷന് പരാജയപ്പെട്ടു. രാസിയില്‍ അജിത്തിന്റെ നായികയായി. റോമാന്സിനു പ്രാധാന്യുമുള്ള ഈ ചിത്രം വിജയമായിരുന്നു. ഇതേ തുടര്‍ന്നാണു് മോഡേണ്‍ വേഷങ്ങളില്‍ രംഭ ശ്രദ്ധേയയായതു്. രജനീകാന്തിന്റെ അരുണാചലവും കമലഹാസന്റെ കാതല കാതലയുമാണു് രംഭക്കു് തമിഴില്‍ വഴിത്തിരിവായതു്. പ്രഭു ദേവ ആയിരുന്നു കാതല കാതലയിലെ നായകന്. സിമ്രാന്, പ്രഭുദേവ, അബ്ബാസ് തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ച വി ഐ പി യിലെ വയിലു വയിലു എന്ന നൃത്തരംഗത്തോടെ ഗ്ലാമര്‍ താരമായി. യുവഹൃദയങ്ങളില്‍ രംഭ പതിഞ്ഞു. ഹിന്ദിയിലും തെലുങ്കിലും രംഭ അഭിനയിച്ചിട്ടുണ്ടു്. മമ്മൂട്ടിയുടെ നായികയായി സിദ്ധാര്‍ത്ഥയിലും ക്രോണിക് ബാച്ചിലറിലും അഭിനയിച്ചു. മയിലാട്ടമാണു് ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം.
ത്രീ റോസസ് എന്ന തമിഴ് ചിത്രം നിര്‍മ്മിച്ചു. കാനഡയിലെ മാജിക് വുഡ്സ് കമ്മനിയുടെ ഇന്ദ്രകുമാറാണു് ഭര്‍ത്താവു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 9
Available Web Series : 0
Available Short Movies : 0