PN Menon
Actors
|
Year of First Movie | 1976 |
Year of Last Movie | 1976 |
Movies Acted In | 1 |
Released Movies | 1 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | Sreekumaran Thampi |
Favorite Producer | Raji Thampi |
Number of Years in the Field | 1 |
1928ല്‍ വടക്കാഞ്ചേരിയിലാണു് ജനിച്ചതു്. തൃശൂരും പിന്നീടു് സ്ക്കൂള് ഒഫ് ആര്‍ട്ട്സ് ചെന്നൈയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോഴ്സിനു ശേഷം ജോലിയൊന്നും കിട്ടാതായപ്പോള്‍ ഒരു സ്റ്റുഡിയോയില്‍ പ്രൊഡക്ഷന്‍ ബോയി ആയി ജോലി നോക്കി. പിന്നീടു് മാഗസിന് കവറുകളുടെ ഡിസൈനിംഗ് ഏറ്റെടുത്തു ചെയ്തുവരികയായിരുന്നു. നിര്‍മ്മാതാവു് ബി നാഗി റെഡ്ഡി 1951ല്‍ വാഹിനി സ്റ്റുഡിയോ സ്വന്തമാക്കിയപ്പോള്‍ പെയിന്റിംഗ് ഡിപ്പാര്‍ട്ട്മെന്റ് അപ്രന്റീസായി നിയമനം ലഭിച്ചു. അങ്ങനെയാണു് സിനിമാ ലോകത്തെത്തിയതു്. പിന്നീടു് ആദ്യമായി ഒരു ഇംഗ്ലീഷ് നാടകത്തിന്റെ കലാസംവിധാനം നിര്‍വ്വഹിച്ചു.
നിണമണിഞ്ഞ കാല്പാടുകല് എന്ന ചിത്രത്തിനു വേണ്ടിയാണു് ആദ്യമായി മലയാളത്തില്‍ കലാസംവിധാനം ചെയ്തതു്. സംവിധായകനായ ആദ്യചിത്രം 1965ല്‍ ഇറങ്ങിയ റോസി ആണു്. എം ടി വാസുദേവന്‍ നായരുടെ സ്ക്രിപ്റ്റില്‍ ചെയ്ത ഓളവും തീരവും (1970) മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണു്. അതിനു് മികച്ച ചിത്രത്തിനുള്ള സംസ്ഥാന ആവാര്‍ഡ് ലഭിച്ചു. പിന്നീടു് അദ്ദേഹം ചെയ്ത കുട്ടിയേടത്തിയും എം ടി യുടെ ഒരു ചെറുകഥയെ ആസ്പദമാക്കിയുള്ളതാണു്. ചെമ്പരത്തി അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണു്. സംവിധാനം ചെയ്ത മലമുകളിലെ ദൈവം, ഗായത്രി തുടങ്ങിയ ചിത്രങ്ങള്‍ക്കു് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ടു്. സംവിധാന രംഗത്തു നിന്നും മാറി നിന്നിരുന്ന അദ്ദേഹം വര്‍ഷങ്ങള്‍ക്കു് ശേഷം സംവിധാനം ചെയ്ത ചിത്രമാണു് 2004ല്‍ പുറത്തിറങ്ങിയ നേര്‍ക്കുനേരെ.
2008 സെപ്തംബര്‍ 9നു് അന്തരിച്ചു. രണ്ടു് മക്കളുണ്ടു്. ഭാര്യ ഭാരതി മേനോന്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 1
Movie |
Year |
Producer |
Director |
Mohiniyaattam |
1976 |
Raji Thampi |
Sreekumaran Thampi |
Available Short Movies : 0