Karamana Janardhanan Nair
1937-2000
Actors
Areas of Contributions :
Actors
1937 മാര്‍ച്ച് 24നു് തിരുവനന്തപുരത്തു് കരമന കുഞ്ചുവീട്ടില്‍ രാമസ്വാമി അയ്യരുടെയും ഭാര്‍ഗ്ഗവി അമ്മയുടെയും മകനായി ജനിച്ചു.
ചാല ഹൈസ്ക്കൂളിലായിരുന്നു വിദ്യാഭ്യാസം. ബി എ പാസ്സായ ശേഷം തിരുവനന്തപുരം ലോ കോളേജില്‍ ചേര്‍ന്നു് നിയമബിരുദം നേടി. യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി.
സ്റ്റുഡന്‍സ് ഫെഡറേഷനില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. ആകാശവാണിയിലും റേഡിയോ നാടക പ്രവര്‍ത്തനത്തിലും തിരുവന്തപുരം നാടകവേദിയിലും പ്രവര്‍ത്തിച്ചിട്ടുണ്ടു്. പ്രോവിഡന്റ് ഫണ്ട് ഓഫീസില്‍ ഉദ്യോഗസ്ഥനായി.
അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത വൈകി വന്ന വെളിച്ചം, നിന്റെ രാജ്യം വരുന്നു തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. 1962ല്‍ ഡല്‍ഹി നാഷനല്‍ സ്ക്കൂള് ഒഫ് ഡ്രാമയില്‍ പഠിക്കാന്‍ പോയി.
അടൂര്‍ ഗോപാലകൃഷ്ണന്റെ മിത്ത് എന്ന ലഘുചിത്രത്തിലാണു് ആദ്യം അഭിനയിച്ചതു്. ചിത്രലേഖയുടെ സ്വയംവരത്തിലൂടെയാണു് സിനിമയില്‍ പ്രവേശിച്ചതെങ്കിലും എലിപ്പത്തായത്തിലെ ഉണ്ണിയാണു് ശ്രദ്ധിക്കപ്പെട്ടതു്.
2000 ഏപ്രില്‍ 24നു് അന്തരിച്ചു ഭാര്യ ജയാ ജെ നായര്‍. മക്കള്‍ സുനില്‍, സുധീര്‍, സുജയ്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 68
Available Short Movies : 0