KPAC Premachandran
1951-2003
Actors
അച്ഛനില്‍ നിന്നു പകര്‍ന്നു കിട്ടിയ അഭിനയ പാരമ്പര്യവുമായാണു് പ്രേംജിയുടെ മകന് കെ പി എ സി പ്രേമചന്ദ്രന് ചലച്ചിത്രരംഗത്തെത്തിയതു്. ആര്യാ അന്തര്‍ജനമാണു് മാതാവു്. മുല്ലമംഗലം തറവാട്ടിലായിരുന്നു ജനനം. 1965ല്‍ സ്ക്കൂള് വാര്‍ഷികത്തിനു് യാഗശാല എന്ന നാടകത്തില്‍ അഭിനയിച്ചുകൊണ്ടാണു് രംഗത്തു വന്നതു്. 1967ല്‍ തേജോവധം എന്ന നാടകത്തിലൂടെ പ്രൊഫഷനല്‍ നാടകരംഗത്തെത്തി. ജി ശങ്കരപ്പിള്ളയുടെ നാടകക്കളരിയിലൂടെയാണു് പ്രേമചന്ദ്രന് അഭിനയത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്കു് വന്നതു്. തുടര്‍ന്നു് കെ പി എ സി നാടക സമിതിയില്‍ എത്തി. എന്‍ എന്‍ പിള്ളയുടെ മന്വന്തരങ്ങള്‍, കെ പി എ സി യുടെ ഭഗവാന് കാലുമാറുന്നു എന്നീ നാടകങ്ങളില്‍ പ്രേമചന്ദ്രന് ഗംഭീര പ്രകടനം കാഴ്ച വച്ചു. സഹശ്രയോഗം, സൂത്രധാരന്‍, ഒഥല്ലോ എന്നീ നാടകങ്ങളിലെ അഭിനയത്തിനു് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി. അശ്വമേധം, മുടിയനായ പുത്രന് തുടങ്ങിയ നാടകങ്ങളില്‍ ശ്രദ്ധേയനായിരുന്നു.
കേരള തിയേറ്റേഴ്സ്, കോഴിക്കോട് സ്റ്റേജ് ഇന്ത്യ, വടകര വരദ, അങ്കമാലി മാനിഷാദ, പ്രതിഭ, തൃശൂര്‍ യമുന തുടങ്ങിയ സമിതികളിലും അഭിനയിച്ചിട്ടുണ്ടു്. ടെലിവിഷന്‍ പരമ്പരകളിലും പ്രേമചന്ദ്രന് ശ്രദ്ധേയനായിരുന്നു. തോപ്പില്‍ ഭാസിയുടെ എന്റെ നീലാകാശത്തിലൂടെയാണു്. സുകുമാരനും ശോഭയുമായിരുന്നു പ്രാധാന താരങ്ങള്‍.
2003 മാര്‍ച്ച് 25നു് അന്തരിച്ചു. ശാന്തയാണു് ഭാര്യ. മകന് നവീന്‍.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 6
Available Short Movies : 0