TN Gopinathan Nair
Actors
പ്രമുഖ മലയാള നാടകകൃത്തുക്കളില്‍ ഒരാളായ ശ്രീ. ഗോപിനാഥന് നായര്‍ തിരുവനന്തപുരത്ത് 1093 മേടമാസം 25 നു ജനിച്ചു. അച്ഛന് സാഹിത്യ പഞ്ചാനനന്‍ പി. കെ. നാരായണപിള്ളയും, മാതാവ് പാറുക്കുട്ടിയമ്മയുമാണ്. തിരുവനന്തപുരം മോഡല്‍ സ്കൂളിലും മഹാരാജാസ് കോളേജിലും വിദ്യാഭ്യാസം. ബി. എ. പാസ്സായി. ലോ കോളേജില്‍ ചേര്‍ന്നെങ്കിലും നിയമ പഠനം പൂര്‍ത്തിയാക്കിയില്ല. മലയാളരാജ്യം, ചിത്രവാരിക, മലയാളി ദിനപ്പത്രം ഇവയുടെ പത്രാധിപരായിരുന്നിട്ടുണ്ട്. പി. കെ. മെമ്മോറിയല്‍ പ്രസ് സ്വന്തമായി സ്ഥാപിച്ചു. വീരകേസരി എന്ന ദിനപ്പത്രവും, സഖി എന്നൊരു വാരികയും നടത്തി. നാടകങ്ങളും ഏകാങ്ക സമാഹാരങ്ങളുമായി മുപ്പതില്പരം പുസ്തകങ്ങളുടെ കര്‍ത്താവാണ്. നാടകകൃത്ത് എന്നതിന് പുറമേ ഒരു നല്ല നടന് കൂടിയാണ് ശ്രീ. ഗോപിനാഥന് നായര്‍. ശ്രീമതി സൌദാമിനിയാണ് ഭാര്യ. ചില ചലച്ചിത്രങ്ങളില്‍ അഭിനയിക്കുകയും പല ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവും രചിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം റേഡിയോ നിലയത്തില്‍ നാടക സംവിധായകനായിരുന്നു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജേക്കബ് ജോണ്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 7
Available Short Movies : 0