Priya Raman
1974-
Actors
Areas of Contributions :
Actors
1974 സെപ്തംബര്‍ 14നു് ചെന്നൈയില്‍ ജനിച്ചു. 1990ല്‍ രജനീകാന്ത് നിര്‍മ്മിച്ച വല്ലി എന്ന ചിത്രത്തിലൂടെയാണു് സിനിമയിലെത്തിയതു്. 1993ല്‍ ഐ വി ശശി സംവിധാനം ചെയ്ത അര്‍ത്ഥമായിരുന്നു ആദ്യ മലയാള ചിത്രം. നടന് രഞ്ജിത്താണു് ഭര്‍ത്താവു്. നേസം പുതുസു എന്ന ചിത്രത്തിലാണു് ഇരുവരും ഒരുമിച്ചു് അഭിനയിച്ചതു്. ഒരു മകനുണ്ടു്.തമിഴിൽ ഭീഷ്മര്‍ എന്ന ചിത്രം നിര്‍മ്മിച്ചു. ഭര്‍ത്താവു് രഞ്ജിത്താണു് ഇതിന്റെ സംവിധായകന്. തമിഴിലും മലയാളത്തിലുമായി പല സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടു്. ഓര്‍മ്മ എന്ന ജനപ്രീയ സീരിയലിലെ നായികയായിരുന്നു. പല സീരിയലുകളുടെയും നിര്‍മ്മാതാവാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 19
Available Short Movies : 0