Raga Notes
Arohana | S G3 P D2 N2 S (C E G A Bb C)
|
Avarohana | S N2 D2 P G3 S (C Bb A G E C)
|
Chords | C (C-E-G), E-Dim (E-G-Bb), C (C-E-G), Am (A-C-E), E-Dim (E-G-Bb) |
Audio Raga Demonstration
Listen to Valachi on keyboard by clicking on the player
Demonstration of Chords for Valachi
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
E | E-Diminished | E-E-Diminished
G | C-Major | G-C-Major
A | A-Minor | A-A-Minor
Bb | E-Diminished | Bb-E-Diminished
|
ആരോഹണം : സഗപധനിസ
അവരോഹണം : സനിധപഗസ
16-മതു് മേളരാഗമായ ചക്രവാകത്തിന്റെ ജന്യരാഗമാണു് വലചി. ഇതു് ഒരു ഔഡവരാഗമാണു്. ഒരു ഉപാംഗരാഗമായ വലചിയുടെ സ്വരസാഥാനങ്ങള് ഷഡ്ജം, അന്തരഗാന്ധാരം, പഞ്ചമം, ചതുശ്രുതിധൈവതം, കൈശികിനിഷാദം ഇവയാണു് സ്വരങ്ങള്‍. ഋഷഭം, മധ്യമം എന്നീ സ്വരങ്ങല്‍ വര്‍ജ്ജ്യം. ഗാന്ധാരം, ധൈവതം എന്നിവ ന്യാസസ്വരങ്ങളാണു്.
ഒരു വിധം എല്ലാവര്ക്കും പരിചിതമായ, കേള്‍ക്കാന്‍ സുഖമുള്ള ഈ രാഗം വിസ്തരിച്ചുള്ള ആലാപനത്തിനു് ഇടം കൊടുക്കുന്നില്ല. ഇതു് ഒരു മീര്ച്ഛനാകാരക രാഗമാണു്. ഈ രാഗത്തിന്റെ പഞ്ചമം ആധാരഷഡ്ജമാക്കി ശ്രുതിഭേദം ചെയ്താല്‍ ആഭോഗി (സരിഗമധസ - സധമഗരിസ 22-മതു് മേളമായ ഖറഹരപ്രിയയില് ജന്യം) എന്ന രാഗം ജനിക്കും. ഈ രാഗത്തിന്റെ ആരോഹണാവരോഹണങ്ങളില്‍ ശുദ്ധഋഷഭം ചേരുമ്പോള്‍ മലയമാരുതം (സരിഗപധനിസ - സനിധപഗരിസ) എന്ന രാഗമാണു്. കലാവതിയാണു് വാലചിക്കു് തുല്ല്യമായ ഹിന്ദുസ്ഥാനി രാഗം.
മുത്തയ്യഭാഗവതരുടെ ജലാന്തരസുപീഠസ്തേ, ദീക്ഷിതരുടെ പഞ്ചമുഖപരിപാലിതോഗഹം, നാരായണതീര്‍ത്ഥരുടെ സകലലോകാധാര ഇവ ഈ രാഗത്തിലെ ചില പ്രധാന കൃതികളാണു്.
ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ (ആരോമലുണ്ണി), മാനം തെളിഞ്ഞേ നിന്നാല്‍ (തേന്മാവിന് കൊമ്പത്തു്) എന്നിവ ഈ രാഗത്തിലെ ചില സിനിമാഗാനങ്ങളാണു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : എന്‍ ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍ |