Sivaranjani
Data Provided by Vikas S and Adarsh KR
Raga Notes
Arohana | S R2 G2 P D2 S (C D Eb G A C)
|
Avarohana | S D2 P G2 R2 S (C A G Eb D C)
|
Chords | Cm (C-Eb-G), Dsus4 (D-G-A), Cm (C-Eb-G), Gsus2 (G-A-D), A-Dim (A-C-Eb) |
Audio Raga Demonstration
Listen to Sivaranjani on keyboard by clicking on the player
Demonstration of Chords for Sivaranjani
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Minor | C-C-Minor
D | D-Suspended4 | D-D-Suspended4
Eb | C-Minor | Eb-C-Minor
G | G-Suspended2 | G-G-Suspended2
A | A-Diminished | A-A-Diminished
|
ആരോഹണം : സരിഗപധസ
അവരോഹണം : സധപഗരിസ
ഇതു് ഒരു ഹിന്ദുസ്ഥാനി രാഗമാണു്. ഹിന്ദുസ്ഥാനിയിലെ 'കാഫിഥാട്ടി'ല്‍ ജന്യമായ രാഗമാണു് ശിവരഞ്ജിനി. (കര്‍ണാടകസംഗീതത്തില്‍ 22മതു് മേളകര്‍ത്താരാഗമായ ഖരഹരപ്രിയ). ഒരു ഔഡരാഗമായ ശിവരഞ്ജിനിയില്‍ മധ്യമം, നിഷാദം എന്നിവ വര്ജ്യസ്വരങ്ങളാണു്. ഇവിടെയും ഈ രാഗത്തിനു് പ്രചാരം ലഭിച്ചിട്ടുണ്ടു്. ശിവരഞ്ജിനിയില്‍ അന്തരഗാന്ധാരവും അപൂര്‍വ്വമായി മാത്രം ശുദ്ധധൈവതവും ചേര്‍ത്തു് പാടിയാല്‍ 'മിശ്രശിവരഞ്ജിനി' എന്ന രാഗമാണു്. ഈ രണ്ടു രാഗങ്ങളിലും ധാരാളം സിനിമാ-ഭക്തിഗാനങ്ങളുണ്ടു്. ധൈവതമാണു് ഈ രാഗത്തിന്റെ പ്രധാന ജീവസ്വരം. ഋഷഭവും ഗാന്ധാരവും ഗമകമില്ലാതെ പാടപ്പെടുന്നു. ഇതൊരു പുരാതന രാഗമല്ല.
മിശ്രശിവരഞ്ജിനിയില് പ്രസിദ്ധമായ തില്ലാനയാണു് 'തോധൃധൃതീംത'.
ശിവരഞ്ജിനി : അഷ്ടമിരോഹിണി നാളിലെന്‍ (ഭക്തിഗാനം), ഹൃദയം ദേവാലയം, നീലനിലാവേ (ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ ).
മിശ്രശിവരഞ്ജിനി : തേരേ മേരേ ബീച്ചു് മേം (ഏകു് ദുജൈ കേലിയേ), തേനേ നേയ്നാ, ഏഴുസ്വരങ്ങളും (ചിരിയോചിരി), ആകാശദീപങ്ങള്‍ സാക്ഷി (രാവണപ്രഭു) എന്നിവ ഈ രണ്ടു് രാഗങ്ങളിലെ ചില ഗാനങ്ങള്‍ ആണു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|