Raga Notes
Arohana | S R1 G3 M2 P D1 N3 S (C Db E F# G Ab B C)
|
Avarohana | S N3 D1 P M2 G3 R1 S (C B Ab G F# E Db C)
|
Chords | C (C-E-G), Dbm (Db-E-Ab), Em (E-G-B), F#sus2 (F#-Ab-Db), C (C-E-G), Ab-Aug (Ab-C-E), C-Maj7 (C-E-G-B) |
Audio Raga Demonstration
Listen to Panthuvarali on keyboard by clicking on the player
Demonstration of Chords for Panthuvarali
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
Db | Db-Minor | Db-Db-Minor
E | E-Minor | E-E-Minor
F# | F#-Suspended2 | F#-F#-Suspended2
G | C-Major | G-C-Major
Ab | Ab-Augmented | Ab-Ab-Augmented
B | C-Major7 | B-C-Major7
|
ആരോഹണം : സരിഗമപധനിസ
അവരോഹണം : സനിധപമഗരിസ
51-മതു് മേളരാഗമാണു് പന്തുവരാളി. സമ്പൂര്ണ്ണരാഗം. 72 മേളകര്‍ത്താപദ്ധതിയില്‍ കാമവര്ധനി എന്ന പേരു് നല്‍കിയിട്ടുണ്ടെങ്കിലും 'പന്തുവരാളി' യാണു് പ്രചാരത്തിലുള്ളതു്.
അസമ്പൂര്‍ണ്ണ മേളപദ്ധതിയില്‍ 'കാശിരാമക്രിയ' എന്നാണു് ഇതിനു പേരു്. ഷഡ്ജം, ശുദ്ധഋഷഭം, അന്തരഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കാകളിനിഷാദം എന്നിവയാണു് സ്വരങ്ങള്‍. വളരെ പ്രസിദ്ധമായ പ്രതിമധ്യമരാഗങ്ങളില്‍ ഒന്നാണിതു്.
15-മതു് മേളമായ മായാമാളവഗൗളയുടെ പ്രതിമധ്യമരാഗമാണു് പന്തുവരാളി. ഒരു രക്തിരാഗമായ ഇതിന്റെ എല്ലാ സ്വരങ്ങളും രാഗഛായാസ്വരങ്ങളാണു്. പ്രത്യാഗമകം ഛണ്ടധാട്ടു പ്രയോഗങ്ങല്‍ എന്നിവ ഇതിന്റെ മാറ്റു കൂട്ടുന്നു. സ പ നി എന്നിവ ഗ്രഹസ്വരങ്ങളാണു്. താരസ്ഥായിമധ്യമത്തിനു മുകളിലും മന്ദ്രസ്ഥായി ധൈവതത്തിനു താഴെയും സാധാരണയായി സഞ്ചാരമില്ല. പമഗമരിഗ, പ, ധമസ, രിനി ഗനിധപ, ധസനി എന്നിവ വിശേഷ പ്രയാഗങ്ങളാണു്. ഒരു മൂര്ച്ഛനാകാരക രാഗമായ പന്തുവരാളിയുടെ നിഷാദം ആധാരഷഡ്ജമാക്കി ശ്രുതിഭേദം ചെയ്താല്‍ ഒന്നാമത്തെ മേളമായ കനകാംഗി ജനിക്കും. പന്തുവരാളിയുടെ ധൈവതവര്ജ്ജ്യരാഗമാണു് മന്ദാരി. ഹിന്ദുസ്ഥാനിയില്‍ പൂര്വ്വിഥാട്ടാണു് പന്തുവരാളിക്കു് തുല്യമായിട്ടുള്ളതു്.
തമിഴു് സംഗീതത്തില്‍ പണ്സാദാരി എന്നതു് പന്തുവരാളിയാണു്. വിസ്തരിച്ചുള്ള ആലാപനത്തിനു് ഇടം നല്കുന്ന മുഖ്യരാഗമാണിതു്.
'സാമിനിതോടി '(ആദാതാളവര്ണ്ണം), ത്യാഗരാജസ്വാമികളുടെ 'നിന്നുനേരനമ്മി' (രൂപകം), 'ശിവശിവശിവയന' (രൂപകം), ദീക്ഷിതരുടെ 'രാമനാഥം ഭജേഹം' (തിശ്രഏകം), സ്വാതിതിരുനാളിന്റെ 'സാരസാക്ഷ', ഘനംകൃഷ്ണയ്യരുടെ 'നിത്തിരയില്‍ സ്വപ്നത്തില്‍' (പദം) എന്നിവ പ്രധാന കൃതികളാണു്.
'അരുണകിരണമണി ഗോപുരവാതിലില്‍' (നസീമ) എന്ന ഗാനം പന്തുവരാളിയിലാണു് ചിട്ടപ്പെടുത്തിയിട്ടുള്ളതു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|