Raga Notes
Arohana | S R2 G3 P D2 N2 S (C D E G A Bb C)
|
Avarohana | S N2 D2 P G3 R2 S (C Bb A G E D C)
|
Chords | C (C-E-G), Dsus4 (D-G-A), Em (E-G-B), Gm (G-Bb-D), Am (A-C-E), Bb (Bb-D-F) |
Audio Raga Demonstration
Listen to Narthaki on keyboard by clicking on the player
Demonstration of Chords for Narthaki
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
D | D-Suspended4 | D-D-Suspended4
E | E-Minor | E-E-Minor
G | G-Minor | G-G-Minor
A | A-Minor | A-A-Minor
Bb | Bb-Major | Bb-Bb-Major
|
ആരോഹണം : സരിഗപധനിസ
അവരോഹണം : സനിധപഗരിസ
28-മതു് മേലരാഗമായ ഹരികാംബോജിയുടെ ജന്യരാഗമാണു് നര്‍ത്തകി. ഉതൊരു ഷാഡവ രാഗമാണു്. മധ്യമമാണു് വര്ജ്ജ്യസ്വരം (ഹരികാംബോജിയുടെ മധ്യമവര്ജ്ജ്യരാഗം ).
ഷഡ്ജം, ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, പഞ്ചമം, ചതുശ്രുതിധൈവതം, കൈശികിനാഷാദം എന്നിവയാണു് സ്വരസ്ഥാനങ്ങള്‍. ഗ നി രി എന്നിവ ജീവസ്വരങ്ങളാണു്. ഈ രാഗത്തിന്റെ ചതുശ്രുതിഋഷഭത്തിനു പകരം ശുദ്ധഋഷഭം പാടിയാല്‍ മലയമാരുത രാഗവും, കൈശികിനിഷാദത്തിനു പകരം കാകളിനിഷാദം പാടിയാല്‍ സുധാകല്യാണിരാഗവും ആകും. ഇതൊരു മൂര്ച്ഛനാകാരക രാഗമാണു്.
പ നി എന്നീ സ്വരങ്ങളെ ആധാരഷഡ്ജമാക്കി ശ്രുതിഭേദം ചെയ്താല്‍ ഓംകാരി (സരിഗമപധസ - സധപമഗരിസ - 22ല്‍ ജന്യം), കല്ല്യാണദായിനി (സരിഗമധനിസ - സനിധമഗരിസ - 65ല്‍ ജന്യം ) എന്നീ രാഗങ്ങള്‍ ജനിക്കും.
അത്ര പ്രസിദ്ധമല്ലാത്ത നര്‍ത്തകി രാഗത്തില്‍ കൃതികളുള്ളതായി അറിവില്ല. ചില നല്ല സിനിമാഗാനങ്ങളുണ്ടു്. 'നളചരിതത്തിലെ നായകനോ' (പൊന്നാപുരം കോട്ട), 'പൊന്നില്‍ കുളിച രാത്രി' (സിന്ദൂരച്ചെപ്പു് ) എന്നിവയാണതു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|