Raga Notes
Arohana | S R3 G3 M1 P D3 N3 S (C D# E F G A# B C)
|
Avarohana | S N3 P M1 G3 R3 S (C B G F E D# C)
|
Chords | C (C-E-G), D# (D#-G-A#), Em (E-G-B), Fsus2 (F-G-C), G-Aug (G-B-D#), A#sus2 (A#-C-F), B-Aug (B-D#-G)
|
Chords Illustration
Audio Raga Demonstration
Listen to Naatta on keyboard by clicking on the player
Demonstration of Chords for Naatta
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
D# | D#-Major | D#-D#-Major
E | E-Minor | E-E-Minor
F | F-Suspended2 | F-F-Suspended2
G | G-Augmented | G-G-Augmented
A# | A#-Suspended2 | A#-A#-Suspended2
B | B-Augmented | B-B-Augmented
|
ആരോഹണം : സരിഗമപധനിസ
അവരോഹണം : സനിപമരിസ
36മതു് മേളകര്‍ത്ത മേളരാഗമായ 'ചലനാട്ട' യുടെ ജന്യരാഗമാണു് നാട്ട. ഇതൊരു സമ്പൂര്‍ണ്ണ ഔഡരാഗവും ഉപാംഗരാഗവുമാണു്. ഷഡു്ജം, ഷഡു്ശ്രുതിഋഷഭം (സാധാരണ ഗാന്ധാരം), അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ഷഡു്ശ്രുതിധൈവതം (കൈശികിനാഷാദം), കാകളിനിഷാദം ഇവയാണു് നാട്ടയുടെ സ്വരസ്ഥാനങ്ങള്‍. ഋഷഭം സാധാരണ ഗാന്ധാരത്തിന്റെ സ്ഥാനത്തും, ധൈവതം കൈശികിനിഷാദത്തിന്റെ സ്ഥാനത്തും പാടുന്നതിനാല്‍ ഈ രാഗത്തെ വിവാദിരാഗമെന്നും പറയാറുണ്ടു്. ചലനാട്ടയെ വിവാദി മേളമെന്നും പറയുന്നു. (ആകെയുള്ള 72 മേളകര്‍ത്താരാഗങ്ങളില്‍ 40ഉം വിവാദമേളങ്ങളാണു്. വിവാദാസ്വരങ്ങളായ ഷഡു്ശ്രുതിഋഷഭം, ശുദ്ധഗാന്ധാരം, ഷഡു്ശ്രുതിധൈവതം, ശുദ്ധനിഷാദം എന്നീ സ്വരങ്ങള്‍ ഉപയോഗിക്കുന്നതിനാലാണു് വിവാദി മേളങ്ങളെന്നു് പറയുന്നതു്).
ഘനപഞ്ചമരാഗങ്ങളില് ആദ്യത്തെ രാഗമാണു് നാട്ട. ആരോഹണത്തില്‍ ആദ്യത്തെ രാഗമാണു് നാട്ട. ആരോഹണത്തില്‍ ഋഷഭവും ധൈവതവും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കൃതികളിലും മറ്റും ഈ സ്വരങ്ങള്‍ അപൂര്‍വ്വമായി മാത്രമേ ഉപയോഗിച്ചു് കാണുന്നുള്ളു. രി, മ, നി എന്നിവയാണു് ഈ രാഗത്തിന്റെ ജീവസ്വരങ്ങള്‍. സ, രി, ഗ, പ ഇവ ഗ്രഹസ്വരങ്ങളാണു്. മധ്യമ കാലത്തിലും ജണ്ട ധാട്ടു പ്രയോഗങ്ങളിലും ശോഭിക്കുന്ന രാഗമാണിതു്. ഇതു് ഒരു സാര്വ്വകാലികരാഗമാണെങ്കിലും സന്ധ്യാസമയമാണു് യോജിച്ച സമയം. വീരരസപ്രധാനമായ ഈ രാഗം ആദ്യം പാടിയാല്‍ കച്ചേരി ശേഭിക്കും. ഇതൊരു തൃസ്ഥായി രാഗമാണു് (ഗംഭിരനാട്ട എന്ന രാഗത്തില്‍ ഋഷഭവും ധൈവതവും വര്ജ്യവുമാണു് - സ, ഗ, മ, പ, നി, സ - സ, നി, പ, മ, ഗ, സ).
നാട്ട രാഗത്തില്‍ ധാരാളം ഗണപതി കൃതികളുണ്ടു്. നൂറണി പരമേശ്വര ഭാഗവതരുടെ 'സരസിജനാഭ' (വര്‍ണ്ണം), ത്യാഗരാജസ്വാമികളുടെ 'ജഗദാനന്ദകാരക' (പഞ്ചരത്നകൃതി), ദീക്തിതരുടെ 'മഹാഗണപിതിം', 'സ്വാമിനാഥപരിപാലയ' ഇവ ഈ രാഗത്തിലെ ചില കൃതികളാണു്. 'ശ്രീരാമനാമം' (നാരായം), 'ഗോപാംഗനേ' (ഭരതം), 'പൊന്‍പുലരൊളി പൂവിതറിയ' (ഇത്തിരിപ്പൂവേ ചുവന്ന പൂവേ) എന്നിവ ഈ രാഗത്തിലെ ചില സിനിമാഗാനങ്ങളാണു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|