Raga Notes
Arohana | S G3 M1 D2 N3 S (C E F A B C)
|
Avarohana | S N3 D2 M1 P G3 M1 R2 S (C B A F G E F D C)
|
Chords | C (C-E-G), Dm (D-F-A), Em (E-G-B), F (F-A-C), G (G-B-D), Am (A-C-E), B-Dim (B-D-E)
|
Audio Raga Demonstration
Listen to Maand on keyboard by clicking on the player
Demonstration of Chords for Maand
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
D | D-Minor | D-D-Minor
E | E-Minor | E-E-Minor
F | F-Major | F-F-Major
G | G-Major | G-G-Major
A | A-Minor | A-A-Minor
B | B-Diminished | B-B-Diminished
|
ആരോഹണം : സഗമധനിസ
അവരോഹണം : സനിധമപഗമരി,സ
29-മതു് മേളരാഗമായ ശങ്കരാഭരണത്തിന്റെ ജന്യരാഗമാണു് മാണ്ടു്. ഇതൊരു ഔഡവ വക്ര സമ്പൂര്‍ണ്ണ രാഗമാണു്. ആരോഹണത്തില്‍ രി പ വര്‍ജ്ജ്യം. (സഗമപധസ - സനിധപമഗരിസ എന്നു് ആരോഹാവരോഹണങ്ങല് പാടപ്പെടുന്നുണ്ടു്. എന്നാല്‍ രാഗസ്വരൂപം ശ്രദ്ധിച്ചാല്‍ ആദ്യത്തേതു് കൂടുതല്‍ അനുയോജ്യമെന്നു തോന്നും).
മാണ്ടു് ഹിന്ദുസ്ഥാനിയിലും ഇതേ പേരില്‍ അറിയപ്പെടുന്നു.
സഗ,രിമഗപമധപനിധസ - സധനിപധമപഗമരിഗസ എന്നാണു് ഹിന്ദുസ്ഥാനിയില്‍ അവരോഹണം. ബിലാവല്ഥാട്ടില് ജന്യം, വാദിസ്വരം ഷഡ്ജം, സംവാദിസ്വരും പഞ്ചമം.
ഹംസവിനോദിനി, വസന്ത എന്നീ രാഗങ്ങളുടെ ഛായ തോന്നുന്നതിനാല്‍ ഇതൊരു ഛായാലക രാഗമാണു്. ഗാന്ധാരം പ്രധാന ജീവസ്വരവും, സ ഗ ഗ്രഹസ്വരങ്ങളും ആണു്.
രാമലിംഗസ്വാമിയുടെ 'വാനത്തിന് മീതു് മയിലാടല് കണ്ടേന്' (ആദി), വിജയവിഠലദാസരുടെ 'ബാരോ കൃഷ്ണയ്യ' (ആദി), പെരിയസ്വാമി തൂറന്റെ 'മുരളീധരഗോപാല' (ആദി), ലാല്‍ഗുഡി ജയരാമന്റെ 'ധനധീംതധീംതധിരനാ' (തില്ലാന) എന്നിവ ഈ രാഗത്തിലെ ചില കൃതികളാണു്.
'ഒരു നാള് പോതുമാ' (തിരുവിളയാടല്‍) എന്ന ഗാനത്തിലെ ആദ്യഭാഗം, 'സായന്തനം ചന്ദ്രികാ' (കമലദളം), 'ചെമ്പയ്ക്കു് നാദം നിലച്ചപ്പോള്‍' (മയില്‍പ്പീലി - ഭക്തിഗാനം), 'ശബരിഗിരിനാഥാ' എന്നിവ ഈ രാഗത്തിലെ ഗാനങ്ങളാണു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|