Raga Notes
Arohana | S R2 G2 M1 P D1 N3 S (C D Eb F G Ab B C)
|
Avarohana | S N3 D1 P M1 G2 R2 S (C B Ab G F Eb D C)
|
Chords | Cm (C-Eb-G), G (G-B-D), Eb-Aug (Eb-G-B), Fm (F-Ab-C), G (G-B-D), Ab (Ab-C-Eb), B-Dim (B-D-F) |
Chords Illustration
Audio Raga Demonstration
Listen to Keeravani on keyboard by clicking on the player
Demonstration of Chords for Keeravani
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Minor | C-C-Minor
D | G-Major | D-G-Major
Eb | Eb-Augmented | Eb-Eb-Augmented
F | F-Minor | F-F-Minor
G | G-Major | G-G-Major
Ab | Ab-Major | Ab-Ab-Major
B | B-Diminished | B-B-Diminished
|
ആരോഹണം : സരിഗമപധനിസ
അവരോഹണം : സനിധപമഗരിസ
21-മതു് മേളരാഗമാണു് കീരവാണി. സമ്പൂര്ണ്ണരാഗം. ഷഡ്ജം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കാകളിനിഷാദം എന്നിവയാണു് കീരവാണിയുടെ സ്വരസ്ഥാനങ്ങള്‍. അസമ്പൂര്ണ്ണമേലപദ്ധതിയില് 'കിരണാവലി' എന്നാണു് രാഗത്തിന്റെ പേരു്. രി പ ധ നി ജീവസ്വരങ്ങളും രി പ നി ന്യാസസ്വരങ്ങളും, രി പ നി ഗ്രഹസ്വരങ്ങളുമാണു്. ഒരു രക്തിരാഗമായ കീരവാണിയുടെ പ്രത്യാഹഗമക പ്രയോഗങ്ങള്‍ ഈ രാഗത്തിന്റെ സ്വരൂപത്തെ നന്നായി എടുത്തു കാട്ടുന്നു. ഗാന്ധാരവും നിഷാദവും കമ്പിതഗമകത്തോടെ പാടുന്നു. ഒരു സാര്‍വ്വകാലിക രാഗമായ കീരവാണി ഭക്തി സ്നേഹം എന്നീ ഭാവങ്ങള്‍ ഉണര്‍ത്തുന്നു.
ഇതൊരു മൂര്ച്ഛനാകാരക രാഗമാണു്. കീരവാണിയുടെ മ പ ധ എന്നീ സ്വരങ്ങളെ ആധാരഷഡ്ജമാക്കി ശ്രുതിഭേദം ചെയ്താല്‍ ഹേമവതി (58), വകുളാഭരണം (14), കോസലം (71) എന്നീ മേളരാഗങ്ങള്‍ ജനിക്കുന്നു. വിസ്താരമായ ആലാപനത്തിനു് ഇടം നല്കുന്ന തൃസ്ഥായി രാഗമായ കീരവാണിയുടെ പ്രതിമധ്യമരാഗമാണു് സിംഹേന്ദ്രമധ്യമം (57).
കീരവാണിയുടെ പഞ്ചമവര്ജ്ജ്യ രാഗം 'ഉകവാണി'യും ധൈവതവര്ജ്ജ്യരാഗം 'ഋഷിപ്രിയ'യുമാണു്. പാശ്ചാത്യ സംഗീതത്തിലെ 'ഹാര്മോണിക്കു് മൈനര്‍ സ്കെയില്‍' എന്നതു് കീരവാണിയാണു്.
ത്യാഗരാജസ്വാമിയുടെ 'കലിഗിയുണ്ടേ' (ആദി), പട്ടണം സുബ്രഹ്മണ്യയ്യരുടെ 'വരുമുലോസഖി' (രൂപകം), 'നിജമുഖരാമ' (ആദി), സ്വാതിതിരുനാളിന്റെ 'ഭാവയേസാരസനാഭം' (ആദി), പാപനാശം ശിവന്റെ 'നീ അരുള്പുരിയ വേണ്ടും' (മിശ്രചാപ്പു്) എന്നിവ ഈ രാഗത്തിലെ ചില പ്രധാന കൃതികളാണു്.
'ശ്രീ പാര്‍ത്ഥസാരഥേ പാഹിമാം' (ഭക്തിഗാനം), 'തുളസീതീര്‍ത്ഥം' 'മറക്കുടയാല്‍ മുഖം മളയ്ക്കും മാനല്ല' (മനസ്സിനക്കരെ), 'അന്നക്കിളി' (ഫോര്‍ ദി പീപ്പിള്‍) എന്ന ഗാനത്തിന്റെ ആദ്യത്തെ നാലുവരി എന്നിവ ഈ രാഗത്തിലെ ചില ഗാനങ്ങളാണു്,
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|