Raga Notes
Arohana | S M1 G3 M1 P N3 S (C F E F G B C)
|
Avarohana | S N3 P M1 G3 R2 S (C B G F E D C)
|
Chords | C (C-E-G), G (G-B-D), Em (E-G-B), Fsus2 (F-G-C), G (G-B-D), B-Dim (B-D-F) |
Audio Raga Demonstration
Listen to Kedaram on keyboard by clicking on the player
Demonstration of Chords for Kedaram
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
D | G-Major | D-G-Major
E | E-Minor | E-E-Minor
F | F-Suspended2 | F-F-Suspended2
G | G-Major | G-G-Major
B | B-Diminished | B-B-Diminished
|
ആരോഹണം : സമഗമപനിസ
അവരോഹണം : സനിപമഗാരിസ
29-മതു് മേളരാഗമായ ശങ്കരാഭരണമാണു് കേദാരത്തിന്റെ ജനകരാഗം. ഷഡ്ജം, ചുതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, കാകളിനിഷാദം എന്നിവയാണു് ഈ രാഗത്തിന്റെ സ്വരങ്ങള്‍. ഒരു വക്ര ഔഡവ ഷാഡവ രാഗമായ കേദാരത്തിന്റെ ആരോഹണത്തില്‍ ഋഷഭം, ധൈവതം അവരോഹണത്തില് ധൈവതം എന്നീ സ്വരങ്ങള്‍ വര്‍ജ്ജ്യമാണു്. ഒരു ഉപാംഗരാഗമായ കേദാരത്തില് മ നി ജീവസ്വരങ്ങളും, പ നാസ്യസ്വരവും സ ഗ പ നി ഗ്രഹസ്വരങ്ങളും ആണു്.
ദ്വിതീയ ഘനപഞ്ചമ രാഗങ്ങളിലൊന്നാണു് കേദാരം. 'സഗമപ', 'പസാനിപ', സരിഗസാ തുടങ്ങിയ വിശേഷ സഞ്ചാരങ്ങളാലും മധ്യമകാല പ്രയോഗങ്ങളാലും ശോഭിക്കുന്ന ഈ രാഗം കച്ചേരിക്കു് ആദ്യം പാടിയാല്‍ നന്നായിരിക്കും. ഒരു സാര്‍വ്വകാലിക രാഗമാണെങ്കിലും പ്രഭാതമാണു് കൂടുതല്‍ അനുയോജ്യമായ സമയം. ആത്മവിശ്വാസം സന്തോഷം എന്നീ ഭാവങ്ങളുളവാകുന്ന രാഗമാണു് കേദാരം.
ത്യാഗരാജസ്വാമിയുടെ 'രാമാനീപൈ' (ആദി), ദീക്ഷിതരുടെ 'ആനന്ദനടന' (മിശ്രഏകം), പട്ടണം സുബ്രഹ്മണ്യയ്യരുടെ 'സമയമിതേ' (രൂപകം), സ്വാതിതിരുനാളിന്റെ 'പരമാനന്ദനടന' (ആദി), ആനയ്യയരുടെ 'ഭജനസേവയേ' (രൂപകം) എന്നിവ ഈ രാഗത്തിലെ കൃതികളാണു്.
'സുന്ദരി നീയും സുന്ദരന്‍ ഞാനും' (മൈക്കിള്‍ മദന കാമരാജന്‍ ), 'ഇതു് പൊന്മാലൈ പൊഴുതു്' (നിഴല്‍കള്‍ ) എന്നീ തമിഴു് സിനിമാഗാനങ്ങള്‍ ഈ രാഗത്തിലുള്ളതാണു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : എന്‍ ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|