Raga Notes
Arohana | S R2 G3 M2 P D2 N3 S (C D E F# G A B C)
|
Avarohana | S N3 D2 P M2 G3 R2 S (C B A G F# E D C)
|
Chords | C (C-E-G), D (D-F#-A), Em (E-G-B), D (D-F#-A), G (G-B-D), Am (A-C-E), Bm (B-D-F#) |
Audio Raga Demonstration
Listen to Kalyani on keyboard by clicking on the player
Demonstration of Chords for Kalyani
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
D | D-Major | D-D-Major
E | E-Minor | E-E-Minor
F# | D-major | F#-D-major
G | G-Major | G-G-Major
A | A-Minor | A-A-Minor
B | B-Minor | B-B-Minor
|
ആരോഹണം : സരിഗമപധനിസ
അവരോഹണം : സനിധപമഗരിസ
അറുപത്തിയഞ്ചാമത്തെ മേളകര്ത്തരാഗമാണു് കല്ല്യാണി. ശങ്കരാഭരണത്തിന്റെ പ്രതിമധ്യമരാഗമാണിതു്. ശങ്കരാഭരണത്തിലെ ശുദ്ധമധ്യമത്തിനു പകരം പ്രതിമധ്യമം പാടുന്നു. പ്രതിമധ്യമരാഗത്തില് ഏറെ പ്രചാരമുള്ളതാണു് കല്ല്യാണി. ഷഡു്ജം, ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കാകളിനിഷാദം എന്നിവയാണു് സ്വരങ്ങള്‍. രി, ഗ, പ, ധ, നി എന്നിവ ഒന്നൊന്നായി ആധാരഷഡു്ജമാക്കി ശ്രുതിഭേദം ചെയ്താല്‍ ക്രമമായി ഹരികാംബോജി, നംഭൈരവി, ശങ്കരാഭരണം, ഖരഹരപ്രിയ, തോഡി എന്നീ രാഗങ്ങള്‍ ജനിക്കും. ഋഷഭം, ഗാന്ധാരം, മധ്യമം, ധൈവതം, നിഷാദം എന്നിവ രാഗഛായാസ്വരങ്ങളാണു്.
കല്ല്യാണി എപ്പോഴും പാടാവുന്ന സാര്‍വ്വകാലിക രാഗമാണെങ്കിലും വൈകുന്നേരങ്ങളില്‍ പാടിയാല്‍ കൂടുതല്‍ ഹൃദ്യമാകും. ഹിന്ദുസ്ഥാനിയിലെ 'കല്ല്യാണ്ഥാട്ടു് ' കല്ല്യാണിയോടു് സാമ്യമുള്ളതാണു്. ത്യാഗരാജസ്വാമിയുടെ 'നിധിചാലസുഖമാ', ശ്യാമശാസ്ത്രിയുടെ 'ഹിമാദ്രിസുതേ', സ്വാതിതിരുനാളിന്റെ 'പങ്കജലോചന', നാഗപട്ടണം രക്തിയുടെ 'വനജാക്ഷി' (വര്‍ണ്ണം ) തുടങ്ങിയവാണു് ചില പ്രധാന കൃതികള്‍.
സിനിമാ പാട്ടുകളില്‍ 'സ്വര്‍ണ്ണചാമരം വീശിയെത്തുന്ന', 'ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍' തുടങ്ങിയവ കല്ല്യാണിരാഗത്തിനു് ഉദാഹരണങ്ങളാണു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|