Raga Notes
Arohana | S R2 M1 P N3 S (C D F G B C)
|
Avarohana | S N2 D2 N2 P M1 G2 R2 S (C Bb A Bb G F Eb D C)
|
Chords | Cm (C-Eb-G), Dm (D-F-A), Eb (Eb-G-Bb), F (F-A-C), G (G-B-D), A-Dim (A-C-Eb), Bb (Bb-D-F), B-Dim (B-D-F)
|
Audio Raga Demonstration
Listen to Kaapi on keyboard by clicking on the player
|
ആരോഹണം : സരിമപനിസ
അവരോഹണം : സനിധപമഗരിസ
22-മതു് മോളകര്ത്താരാഗമായ ഖറഹരപ്രിയയില് ജന്യം. ഹിന്ദുസ്ഥാനി സംഗീതത്തില്‍ നിന്നു വന്ന രാഗമായതിനാല്‍ ഹിന്ദുസ്ഥാനി കാപ്പി എന്നും പറയപ്പെടുന്നു.
ഔഡവവക്രസമ്പൂര്ണ്ണ രാഗമാണു് ഇതു്. ആരോഹണത്തില്‍ ഗാന്ധാരവും ധൈവതവും വര്‍ജ്ജ്യമാണു്.
ഷഡ്ജം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം - അന്യസ്വരങ്ങള്‍ - അന്തരഗാന്ധാരം, ശുദ്ധധൈവതം, കാകളിനിഷാദം എന്നിവയാണു് സ്വരങ്ങള്‍.
മൂന്നു് അന്യസ്വരങ്ങള്‍ വരുന്നതും (ത്രയാന്യസ്വരഭാഷാംഗ രാഗം എന്നും പറയും.), ആരോഹണത്തില്‍ തന്നെ അന്യസ്വരമായ കാകളിനിഷാദം വരുന്നതുമായ ഒരു ഭാഷാംഗരാഗമാണു് കാപ്പി.
മിശ്രകാപ്പി എന്നും ഇതുനു പേരുണ്ടു്. നിസഗ, ഗമ, ഗമപനിപ എന്നിവയില്‍ അന്തരഗാന്ധാരവും സധപഗരിസയില് ശുദ്ധധൈവതവും രിമപനിപ, നിസരിമഗരിസ എന്നിവയില്‍ കാകളിനിഷാദവും അന്യസ്വരങ്ങളായി വരുന്നു.
ശൃംഗാരരസപ്രധാനവും കേള്‍ക്കാന്‍ സുഖമുള്ളതുമായ ഒരു ദേശീയരാഗമാണു് കാപ്പി. രി പ എന്നിവ നാസ്യസ്വരങ്ങളും സ പ നി എന്നിവ പ്രധാന ഗ്രഹസ്വരങ്ങളും ആണു്.
കൃതികള്‍ : ത്യാഗരാജസ്വാമികളുടെ 'ഇന്ദാസൗഖ്യമനിനേ', സ്വാതിതിരുനാളിന്റെ 'വഹരമാനസ', സുന്ദരദാസരുടെ 'ജഗദോദ്ധാരണ', പാപനാശം ശിവന്റെ 'എന്ന തവം ചെയ്തനേ യശോദ', കെ സി കേശവപിള്ളയുടെ 'മായാ ഗോപാല' എന്നിവ ഈ രാഗത്തിലെ ചില പ്രധാന കൃതികളാണു്.
'സന്യാസിനി' (രാജഹംസം), 'മധുരം ജീവാമൃതബിന്ദു' (ചെങ്കോല്‍), 'വാര്ത്തിങ്കളുറങ്ങുന്ന' (അഗ്നിസാക്ഷി), 'കരിമിഴിക്കുരുവിയെ കണ്ടില്ല' (മീശമാധവന്), 'കാതല്‍ റോജാവേ' (റോജാ-തമിഴു് ), 'വരമഞ്ഞള്‍' (പ്രണയവര്‍ണ്ണങ്ങള്‍) ഇവ ഈ രാഗത്തിലെ ചില സിനിമാഗാനങ്ങളാണു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : എന്‍ ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|