Raga Notes
Arohana | S G2 M1 D1 N2 S (C Eb F Ab Bb C)
|
Avarohana | S N2 D1 M1 G2 S (C Bb Ab F Eb C)
|
Chords | F (F-A-C), Ab (Ab-C-Eb), F (F-A-C), Ab (Ab-C-Eb), Fsus4 (F-Bb-C) |
Chords Illustration
Audio Raga Demonstration
Listen to Hindolam on keyboard by clicking on the player
Demonstration of Chords for Hindolam
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | F-Major | C-F-Major
Eb | Ab-Major | Eb-Ab-Major
F | F-Major | F-F-Major
Ab | AB-Major | Ab-AB-Major
Bb | F-Suspended4 | Bb-F-Suspended4
|
ആരോഹണം : സഗമധനിസ
അവരോഹണം : സനിധമഗസ
20മത്തെ മേളരാഗമായ നാഠഭൈരവിയുടെ ജന്യരാഗമാണു് ഹിന്ദോളം. ഉപാംഗരാഗമാണു്. ഔഡരാഗം കൂടിയായ ഹിന്ദോളത്തില്‍ ഋഷഭവും, പഞ്ചമവും വര്ജ്യമാണു്. ഷഡു്ജം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, ശുദ്ധധൈവതം, കൈശികിനിഷാദം ഇവയാണു് സ്വരങ്ങള്‍. മ, ധ, നി എന്നിവ രാഗഛായാസ്വരങ്ങളാണു്.
ജണ്ടധാട്ടു് സ്വരപ്രയോഗങ്ങളില് (സസ ഗഗ സസ മമ ഗഗ ധധ നിനി) ശോഭിക്കുന്ന ഹിന്ദോളം ഒരു ത്രിസ്ഥായരാഗവും ദേശ്യരാഗവുമാണു്. സര്വ്വസ്വര മൂര്ച്ഛനാകാരകരാഗമായ ഇതിലെ ഗ, മ, ധ, നി എന്നീ സ്വരങ്ങളെ ആധാരഷഡു്ജമാക്കി ശ്രുതിഭേദം ചെയ്താല്‍ ശുദ്ധസാവേരി, ശുദ്ധസന്യാസി, മോഹനം, മധ്യമാവതി എന്നീ രാഗങ്ങള്‍ ജനിക്കും. ഹിന്ദോളം സാര്വകാലികരാഗമാണു്.
ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഹിന്ദോളത്തിനു തുല്യമായ രാഗം മാല്കൗസു് ആണു്. ഹിന്ദോളത്തിലെ കൈശികിനിഷാദത്തിനു പകരം കാകളിനിഷാദം പാടിയാല്‍ ചന്ദ്രകൗണ്സു് എന്ന രാഗമാകും. ഹിന്ദോളത്തില്‍ കൈശികിനിഷാദത്തിനു പകരം കാകളിനിഷാദവും പഞ്ചമവും ചേര്‍ത്തു് 'സഗമധനിസ സനിധപഗരിസ' എന്ന രീതിയില്‍ പാടിയാല്‍ 'കല്ല്യാണവസന്തം' എന്ന രാഗം (21-ല്‍ ജന്യം) ലഭിക്കും,
ത്യാഗരാജസ്വാമിയുടെ 'സാമജവരഗമന' 'മനസുലോനി', ദീക്ഷിതരുടെ 'ഗോവര്ദ്ധനഗിരീശം', സ്വാതിതിരുനാളിന്റെ 'പത്മനാബപാഹി', അന്നമാചാര്യരുടെ 'ദേവദേവം ഭജേ' എന്നിവ ഹിന്ദോളത്തിലെ ചില കൃതികളാണു്.
'വെണ്‍ചന്ദ്രലേഖയൊരപ്സരസ്ത്രീ'(മരിക്കുന്നില്ല ഞാന്‍), 'തേടുവതേതൊരു ദേവപദം', 'ചന്ദനമണിവാതില്‍ പാതി ചാരി' എന്നീ സിനിമാഗാനങ്ങള്‍ ഹിന്ദോളത്തിലാണു് ചിട്ടപ്പെടുത്തിയിട്ടുള്ളതു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|