Raga Notes
Arohana | S R2 M1 P N3 S (C D F G B C)
|
Avarohana | S N2 D2 P M1 G3 R2 S (C Bb A G F E D C)
|
Chords | C (C-E-G), Dm (D-F-A), Am (A-C-E), F (F-A-C), Gm (G-Bb-D), Am (A-C-E), Bb (Bb-D-F) |
Audio Raga Demonstration
Listen to Desh on keyboard by clicking on the player
Demonstration of Chords for Desh
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
D | D-Minor | D-D-Minor
E | A-Minor | E-A-Minor
F | F-Major | F-F-Major
G | G-Minor | G-G-Minor
A | A-Minor | A-A-Minor
Bb | Bb-Major | Bb-Bb-Major
|
ആരോഹണം : സരിമപനിസ
അവരോഹണം : സനിധപമഗരിസ
ഇതൊരു ഹിന്ദുസ്ഥാനി രാഗമാണു്. ഖമാജ് ഥാട്ടില്‍ ജന്യം. കര്‍ണ്ണാടക സംഗീതത്തിലും നല്ല രീതിയില്‍ പ്രചാരമുള്ള ഒരു ദേശീയ രാഗമാണു് ദേശ്. 28-മതു് മേളരാഗമായ ഹരികാംബിജിയാണു് ഖമാജ് ഥാട്ടിലെ തുല്യമായ മേളകര്ത്തരാഗം. ഷഡ്ജം, ചതുശ്രുതിഋഷഭം, ശുദ്ധമധ്യമം, പഞ്ചമം, കാകളിനിഷാദം (അന്യസ്വരം), കൈശികിനിഷാദം, ചതുശ്രുതിധൈവതം, അന്തരഗാന്ധാരം എന്നിവയാണു് ഈ രാഗത്തിന്റെ സ്വരങ്ങള്‍. ആരോഹണത്തില്‍ തന്നെ അന്യസ്വരമായ കാകളിനിഷാദം വരുന്നു. ഔഡവസമ്പൂര്ണ്ണരാഗത്തില് അധികം കൃതികളില്ല. കച്ചേരിയുടെ അവസാനം പാടുന്ന ഭജന്‍, തില്ലാന, ലഘുശാസ്ത്രീയഗാനം എന്നിവയില്‍ ഈ രാഗത്തെ ഉള്‍പ്പെടുത്തിയാല്‍ വളരെ ആകര്‍ഷകവും എല്ലാവര്ക്കും ഒരു പോലെ ആസ്വാദ്യവുമായിരിക്കും.
ലളിതാദാസരുടെ 'നന്ദനന്ദന' (ആദി), പാപനാശം ശിവന്റെ 'രാമനാമമേ സ്തുതി മനമേ' (ആദി), ലാല്‍ഗുഡി ജയറാമിന്റെ പ്രശസ്തമായ 'തില്ലാന തകധീ തകധീം', 'ഹേ ഗോവിന്ദ ഹേ ഗോപാല' (ഭജന്‍) എന്നിവ ഈ രാഗത്തിലെ ചില കൃതികളാണു്. നമ്മുടെ ദേശഭക്തിഗാനമായ 'വന്ദേമാതരം', 'ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍' (ശകുന്തള), 'മയിലായു് പറന്നു വാ' (മയില്പ്പീലിക്കാവു്), 'ആദ്യവസന്തമേ' (വിഷ്ണുലേകം) എന്നിവ ഈ രാഗത്തിലെ ചില ഗാനങ്ങളാണു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : എന്‍ ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|